പത്തനംതിട്ട – കുമ്പഴ കളീക്കൽപടിയിൽ സ്വകാര്യ ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് കാറിൽ സഞ്ചരിചിരുന്ന 2 പേർക്ക് ഗുരുതര പരുക്ക്. കാറോടിച്ച മലയാലപ്പുഴ പുതുപ്പറമ്പിൽ രഞ്ജിത്ത് (35), കൂടെയുണ്ടായിരുന്ന പുതുപ്പറമ്പിൽ ദീപു (35) എന്നിവർക്കാണ് പരുക്കേറ്റത്.
ഇന്ന് പകൽ 12.15 ഓടെയാണ് അപകടം. മലയാലപ്പുഴയിൽനിന്ന് പത്തനംതിട്ടയിലേക്ക് വന്ന സുൽത്താൻ ബസ് എതിരെവന്ന ഇന്നോവ കാറിൽ ഇടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. പരുക്കേറ്റ ഇരുവരെയും പത്തനംതിട്ട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലെ യാത്രക്കാരായ ചിലർക്കും നിസാര പരുക്കുണ്ട്.



