” ഞാനും ഇനി മൂന്ന് സെന്റിന്റെ അവകാശി ”- നിറകണ്ണുകളോടെ രാജമ്മ

Pathanamthitta
Print Friendly, PDF & Email

റാന്നി – ഞാനും ഇനി മൂന്ന് സെന്റിന്റെ അവകാശി ”- നിറകണ്ണുകളോടെ രാജമ്മ ഇത് പറയുമ്പോൾ സ്വന്തമായി ഒരു തുണ്ട് ഭൂമിയെന്ന സ്വപ്നം സഫലമായതിന്റെ തിളക്കവും ആ കണ്ണുകളിൽ നിറഞ്ഞു. റാന്നിയിൽ നടന്ന ജില്ലാതല പട്ടയമേളയിൽ റവന്യുമന്ത്രി കെ. രാജന്റെ കൈയ്യിൽ നിന്ന് മൂന്ന് സെന്റിന്റെ പട്ടയം വാങ്ങിയപ്പോഴായിരുന്നു കണ്ടുനിന്നവരുടെ കണ്ണുകൾ പോലും ഈറനണിയിച്ച ഈ കാഴ്ച.

ഏകമകൻ രാജേഷിനൊപ്പം വർഷങ്ങളായി പന്തളം കുളനടയിലാണ് രാജമ്മ താമസിക്കുന്നത്. എന്നാൽ, പട്ടയം എന്ന പ്രശ്നവും വിഷമവും അറുപത്തിമൂന്നുകാരിയായ രാജമ്മയെ ഏറെ അലട്ടിയിരുന്നു. ഏകമകൻ രാജേഷ് കൂലിപ്പണിക്കാരനാണ്. പ്രായമായ അമ്മയെ നോക്കാനും ചികിത്സയ്ക്കുമൊക്കെയായി ഓടി നടക്കുന്ന രാജേഷിന് വലിയ തുകയ്ക്ക് ഭൂമി വിലയ്ക്ക് വാങ്ങുകയെന്നത് സ്വപ്നം പോലും കാണാൻ കഴിയാത്ത കാര്യമാണ്. പ്രായത്തിന്റേതായ അവശതകൾ രാജമ്മയ്ക്കുണ്ട്. എങ്കിലും മകന്റെ കഷ്ടപ്പാടുകൾ ഓർത്ത് കൂലിപ്പണിക്ക് രാജമ്മയും പോകാറുണ്ട്. കണ്ണടയും മുൻപ് സ്വന്തമായുള്ള ഭൂമിയിൽ ഒരു നേരമെങ്കിലും തല ചായ്ക്കണമെന്ന ആഗ്രഹമാണ് ഇന്ന് പൂവണിഞ്ഞതെന്ന് പറഞ്ഞ രാജമ്മ മകൻ രാജേഷിന് സ്വന്തം ഭൂമിയിൽ താമസിക്കാമെന്ന സന്തോഷവും പങ്കുവച്ചു.

Leave a Reply

Your email address will not be published. Required fields are marked *