ഇലവുംതിട്ട – സരസകവി മൂലൂര്‍ എസ് പത്മനാഭ പണിക്കരുടെ 156-മത് ജയന്തിയും സ്മാരകത്തിന്റെ 36-മത് വാര്‍ഷികവും ഫെബ്രുവരി 24 മുതല്‍ 26 വരെ മൂലൂര്‍ സ്മാരകത്തില്‍ നടക്കും. ഫെബ്രുവരി 24ന് ഉച്ചയ്ക്ക് ശേഷം 4.30 ന് നടക്കുന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് നിര്‍വഹിക്കും. മുന്‍ എംഎല്‍എയും സ്മാരക പ്രസിഡന്റുമായ കെ.സി രാജഗോപാലന്‍ അധ്യക്ഷനാകും.
ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ തയാറാക്കിയ മെഴുവേലി ഗ്രാമപഞ്ചായത്തിലെ എസ്സി മൈക്രോ പ്ലാന്‍ പ്രകാശനം 25ന് ഉച്ചയ്ക്ക് രണ്ടിന് പട്ടികജാതി പട്ടികവര്‍ഗ ക്ഷേമവകുപ്പ് മന്ത്രി ഒ.ആര് കേളു നിര്‍വഹിക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രാഹം പദ്ധതി രേഖ കൈമാറും. നവോത്ഥാന സ്മൃതി സമ്മേളനത്തിന്റെ ഉദ്ഘാടനം 3.30ന് അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിക്കും.


26 ന് രാവിലെ 10ന് നടക്കുന്ന കവി സമ്മേളനം ഏഴാഞ്ചേരി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. വെകിട്ട് നാലിന് നടക്കുന്ന സമ്മേളനത്തില്‍ മുപ്പത്തിയൊമ്പതാമത് മൂലൂർ പുരസ്കാരം ഷാജി നായരമ്പലത്തിന്റെ ‘ഗുരുദേവഗീത’ എന്ന കാവ്യസമാഹാരത്തിന് ആണ് ലഭിച്ചത്. 25,001 രൂപയും പ്രശസ്തിഫലകവുമടങ്ങുന്ന പുരസ്കാരം 26ന് വൈകിട്ട് 4 മണിക്ക് ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വീണാ ജോർജ് സമ്മാനിക്കും. ഗുരുദേവനെക്കുറിച്ചുള്ള 33 കവിതകളും ആറ് അനുബന്ധ കവിതകളും ഉൾക്കൊള്ളുന്ന കാവ്യസമാഹാരമാണിത്.


