കുമ്പനാട്: മുതിർന്ന തലമുറ ദേശത്തിന്റെ അനുഗ്രഹമാണെന്നും അവർ നാടിന്റെ വികസനത്തിന് വിവിധ തലങ്ങളിൽ നൽകിയ സേവനം വിസ്മരിക്കാനാവാത്തതാണെന്നും അവരുടെ പരിചയ സമ്പന്നതയെ പുതുതലമുറ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താൻ തയ്യാറാകണമെന്നും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. സീനിയർ സിറ്റിസൺ അസോസിയേഷൻ കുമ്പനാട് യൂണിറ്റിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നിർദ്ധനരായ 43 കുടുംബങ്ങൾക്ക് മൂന്നര ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു സമ്മേളനവും ക്രിസ്മസ് പുതുവത്സര സംഗമവും ക്നാനായ സഭാ കല്ലിശ്ശേരി മേഖല അദ്ധ്യക്ഷൻ കുര്യാക്കോസ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ പി ജെ കുര്യൻ മുഖ്യ പ്രഭാക്ഷണം നടത്തി. അസോസിയേഷൻ പ്രസിഡന്റ് ഐപ്പ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ രാധാകൃഷ്ണൻ നായർ ഐപിഎസ്, പ്രൊഫ ഒ എ നൈനാൻ, ജൂബിലി കമ്മിറ്റി ചെർമാൻ മാത്യു കല്ലുങ്കത്തറ, സെക്രട്ടറി സഖറിയാ മത്തായി, ട്രഷറർ കോശി മാത്യു, ഡോ കെ വി തോമസ്, മാത്യൂസ് ജോൺ, ജോസഫ് മാത്യു, മാത്യു തോമസ്, ജോർജ് പുത്തൻമഠം എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ അന്തരിച്ച മുൻ അംഗങ്ങളുടെ അനുസ്മരണവും രജത ജൂബിലി സുവിനീയർ പ്രകാശനവും നടന്നു.

ഫോട്ടോ: സീനിയർ സിറ്റിസൺ അസോസിയേഷൻ കുമ്പനാട് യൂണിറ്റിന്റെ രജത ജൂബിലി ആഘോഷവും ക്രിസ്മസ്സ് പുതുവത്സര സംഗമവും ക്നാനായ സഭാ കല്ലിശ്ശേരി മേഖല അദ്ധ്യക്ഷൻ കുര്യാക്കോസ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യുന്നു. മാത്യൂസ് ജോൺ, ജോർജ് പുത്തൻമഠം, സക്കറിയ മത്തായി, ഡോ കെ വി തോമസ്, മാത്യു കല്ലുങ്കത്തറ, പ്രസിഡന്റ് ഐപ്പ് വർഗീസ്, രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ പി ജെ കുര്യൻ, പ്രൊഫ ഒ എ നൈനാൻ, സംസ്ഥാന പ്രസിഡന്റ് കെ രാധാകൃഷ്ണൻ നായർ ഐപിഎസ്, മാത്യു തോമസ് എന്നിവർ സമീപം.


