സന്നിധാനം – മകരവിളക്ക് ദർശിക്കാൻ പാണ്ടിത്താവളത്തിലും സമീപ വ്യൂ പോയിന്റുകളിലും തമ്പടിക്കുന്ന അയ്യപ്പഭക്തർക്കായി ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ അന്നദാന വിതരണം നടത്തും. പ്രധാന അന്നദാന മണ്ഡപത്തിൽ നിന്നുള്ള ഭക്ഷണം ഇവിടെയെത്തിച്ചാണ് വിതരണം ചെയ്യുക. ഇതിനായി പാണ്ടിത്താവളത്തിൽ രണ്ട് താത്കാലിക അന്നദാന മണ്ഡലപങ്ങൾ സജ്ജമാക്കി കഴിഞ്ഞു. മകരവിളക്ക് ദർശിക്കാനെത്തുന്ന ഭക്തർ ഭക്ഷണം പാചകം ചെയ്യുന്നതിന് അടുപ്പ് കൂട്ടരുതെന്ന് കർശന നിർദേശമുണ്ട്. ജനുവരി 13, 14 തീയതികളിലായിരിക്കും പാണ്ടിത്താവളത്തിൽ അന്നദാന മണ്ഡപത്തിൽ ഭക്ഷണവിതരമുണ്ടായിരിക്കുകയെന്ന് അന്നദാനം സ്പെഷ്യൽ ഓഫീസ4 ദിലീപ് കുമാർ പറഞ്ഞു.
ഈ വർഷം തീർഥാടന കാലത്ത് മണ്ഡലകാലം ആരംഭം മുതൽ ജനുവരി 11 വരെയുള്ള കാലയളവിൽ ആകെ 10,36,000 പേരാണ് സന്നിധാനത്തെ അന്നദാനമണ്ഡപത്തിൽ നിന്ന് ഭക്ഷണം കഴിച്ചത്. മണ്ഡലകാലത്ത് മാത്രമായി 7,82,000 പേർ ഭക്ഷണം കഴിച്ചു.
ദിവസേന 25000 പേരാണ് അന്നദാന മണ്ഡപത്തിൽ നിന്ന് ഭക്ഷണം കഴിക്കുന്നത്. മൂന്ന് ഇടവേളകളിലായി 24 മണിക്കൂറും അന്നദാനമുണ്ട്. രാവിലെ ഏഴു മുതൽ 11 വരെയാണ് പ്രഭാത ഭക്ഷണം. ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെയാണ് ഉച്ചഭക്ഷണം. ഉപ്പുമാവ്, കടലക്കറി, ചുക്ക് കാപ്പി എന്നിവയാണ് പ്രഭാത ഭക്ഷണം. വെജിറ്റബിൾ പുലാവ്, സാലഡ് അല്ലെങ്കിൽ വെജിറ്റബിൾ കറി, അച്ചാർ, ചുക്കുവെള്ളം എന്നിവയാണ് ഉച്ചഭക്ഷണം. കഞ്ഞി, ചെറുപയർ, അച്ചാർ എന്നിവ രാത്രിയിൽ 6.30 മുതൽ മുതൽ 12 വരെ ഭക്തർക്ക് വിളമ്പും.
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസ4, അന്നദാനം സ്പെഷ്യൽ ഓഫീസ4, രണ്ട് അസിസ്റ്റന്റ് ഓഫീസർ എന്നിവർക്കാണ് മേൽനോട്ട ചുമതല. ഇവർക്ക് കീഴിൽ ദേവസ്വം ജീവനക്കാരും പാചകക്കാരും ദിവസവേതനക്കാരുമുൾപ്പടെ 300 ലധികം പേർ ജോലി ചെയ്യുന്നു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീനിവാസൻ പോറ്റി, സ്പെഷ്യൽ ഓഫീസ4 ദിലീപ് കുമാർ, രണ്ട് അസിസ്റ്റന്റ് സ്പെഷ്യൽ ഓഫീസർമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് അന്നദാനം. മൂന്ന് ഷിഫ്റ്റുകളായാണ് ജീവനക്കാരുടെ പ്രവ4ത്തനം. പത്മനാഭൻ, രാധാകൃഷ്ണൻ, ദിലീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പാചകക്കാരുടെ സംഘമാണ് ഭക്തരുടെ മനവും വയറും നിറയ്ക്കുന്ന രുചികരമായ വിഭവങ്ങൾ തയാറാക്കുന്നത്.


