കോന്നി: ജർമ്മൻ സെമിനാർ സാവിറോ എജുക്കേഷൻസിന്റെ നേതൃത്വത്തിൽ കോന്നി ശ്രീ പാർവ്വതി ഓഡിറ്റേറിയത്തിൽ വെച്ച് നടന്നു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം വി അമ്പിളി ഉദ്ഘാടനം നിർവഹിച്ചു. ജർമ്മനിയിൽ കുറഞ്ഞ ചെലവിൽ പഠനത്തിനും തൊഴിൽ സാധ്യതയുള്ള കോഴ്സുകളേ പറ്റിയും കൃത്യമായ വിവരങ്ങൾ സെമിനാറിൽ പങ്കെടുത്തവർക്ക് ജർമ്മൻ പ്രതിനിധികളിൽ വിവരിച്ചു.

സെമിനാറിന് ജർമ്മൻ പ്രതിനിധികൾ ആയ റവ സിസ്റ്റർ ഹാത്തുനേ ഡോഗൻ, കമ്മാൻഡർ ടി ഒ എലിയാസ് നേതൃത്വം നൽകി. ജർമ്മനിയിൽ പഠനത്തിനും തൊഴിലിനും പോകാൻ ആഗ്രഹിക്കുന്നവർക്ക് കോന്നി അസ്ഥനമായി പ്രവർത്തിക്കുന്ന സാവിറോ എജുക്കേഷൻസും, കേരളത്തിലേ ഏകജർമ്മൻ ഓർഗനയി സേഷൻ ആയ ഇൻഡോ യൂറോപ്യൻ കരിയർ ബിൽഡേഴ്സും ചേർന്ന് കുറഞ്ഞ ചെലവിൽ ജർമ്മനിയിൽ പോകാൻ അവസരം ഒരുക്കുന്നു. അതോടെപ്പം ജർമ്മൻ അദ്ധ്യപകരുടെ നേതൃത്വത്തിൽ കുറഞ്ഞ സമയം കൊണ്ട് ജർമ്മൻ പഠിക്കാനും അവസരം ഒരുക്കിയിരിക്കുന്നു. യോഗത്തിൽ ബിലിവേഴ്സ് ചർച്ച് വികാരി റവ സജു തോമസ്, ഫാദർ ഐസക് കോരുത്ത് ,പഞ്ചായത്ത് അംഗം തോമസ് കാലയിൽ ,സാവിറോ എജുക്കേഷൻസ് മനേജിംഗ് ഡയറക്ടർമാരായ സജു ചാക്കോ, ചിഞ്ചു അൻ തോമസ് പങ്കെടുത്തു .


