കനത്ത മഴ: പത്തനംതിട്ട, വയനാട് ജില്ലകൾക്ക് അവധി: കോട്ടയത്ത് കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കിലും അവധി

Kerala Pathanamthitta
Print Friendly, PDF & Email

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ നാളെ വയനാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. അങ്കണവാടി, ട്യൂഷൻ സെന്റർ, സ്‌കൂൾ, പ്രഫഷനൽ കോളജുകൾക്ക് ഉൾപ്പെടെ അവധി ബാധകമായിരിക്കും.

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ അങ്കണവാടി, പ്രഫഷനൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയാണ്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തിങ്കളാഴ്ച മഴ മുന്നറിയിപ്പുണ്ട്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ തിങ്കളാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *