തിരുവല്ലയിൽ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ

Crime
Print Friendly, PDF & Email

തിരുവല്ല: കഞ്ചാവും എം.ഡി.എം.എയുമായി യുവാവിനെ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി. കവിയൂർ കക്കുടി ഞാൽഭാഗം കുഴിമല താഴ്ചയിൽ പ്രശാന്തിനെയാണ് 1.501 ഗ്രാം എം.ഡി.എം.എയും 50 ഗ്രാം ഗഞ്ചാവുമായി സർക്കിൾ ഇൻസ്‌പെക്ടർ എ. സെബാസ്റ്റിയനും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ജയകുമാർ പ്രിവന്റിവ് ഓഫീസർ ഗ്രേഡ് റിയാസ്‌മോൻ, സിവിൽ എക്‌സൈസ് ഓഫീസർ അജിത്, വനിത സിവിൽ എക്‌സൈസ് ഓഫീസർ സുബ്ബലക്ഷ്മി ജയറാം, ഡ്രൈവർ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *