പത്തനംതിട്ട ക്രിസ്ത്യൻ മെഡിക്കൽ മോർച്ചറിയിൽ സുക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ 10.30 ന് കലക്ടറേറ്റിൽ പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് ശേഷം മലയാലപ്പുഴ പത്തിശേരി കാരുവേലിൽ വീട്ടുവളപ്പിൽ സംസ്‌കരിക്കും. ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം സി.എം ആശുപത്രിയിൽ എത്തിച്ചത്. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ മൃതദേഹത്തെ അനുഗമിച്ചിരുന്നു. ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ പ്രമോദ് നാരായണൻ, കെ.യു. ജനീഷ്‌കുമാർ, ജില്ലാ കലക്ടർ എസ്. പ്രേംകൃഷ്ണൻ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ്, കുടുംബാംഗങ്ങൾ, ബന്ധുക്കൾ, നാട്ടുകാർ, റവന്യൂ വകുപ്പിലെയും സർവീസ് സംഘടനകളിലെയും സഹപ്രവർത്തകർ എന്നിവർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. മൃതദേഹം നാളെ രാവിലെ 10.30 ന് ജില്ലാ കലക്ടറേറ്റിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വിലാപയാത്രയായി മലയാലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടു പോകും. വൈകിട്ട് മൂന്നിന് സംസ്‌കാരം നടക്കും.


