കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും, പിക്കപ്പും കൂട്ടിയിടിച്ചു 11 പേർക്ക് പരുക്ക്

Pathanamthitta
Print Friendly, PDF & Email

അടൂർ: എം.സി റോഡിൽ വടക്കേടത്ത് കാവിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും ഫർണിച്ചർ ഐറ്റംസ് കയറ്റി വന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസും കൊട്ടാരക്കര ഭാഗത്ത് നിന്ന് വന്ന പിക്കപ്പും ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കു പറ്റിയ പിക്കപ്പ് വാൻ ഡ്രൈവർ വിജയനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കൂടെയുണ്ടായരുന്ന പിക്കപ്പ് ജീവനക്കാരൻ അജയന്റെ പരുക്കും ഗുരുതരമാണ്.

ബസ് യാത്രക്കാരായ തൃശ്ശൂർ സ്വദേശി ഇവഞ്ചിക, കല്ലറ സ്വദേശി പ്രീതി, മകൾ ഭദ്ര, കേശവദാസപുരം സ്വദേശി കനി(55), തോമസ് പുതുശ്ശേരി ഭാഗം, ശിവാനി മാവേലിക്കര, ഒറീസ സ്വദേശിനി പൂനം (18) എന്നിവർക്ക് പരുക്കേറ്റു. മിക്കവർക്കും മൂക്കിനും കൈകാലുകൾക്കും മുഖത്തിനുമാണ് പരുക്ക്.

bus

അടൂർ വടക്കടത്ത്കാവിൽ ഇന്ന് ഉച്ചക്ക് ഉണ്ടായ വാഹനാപകടത്തിന്റെ CCTV ദൃശ്യം

ഫയർ ഫോഴ്‌സ് എത്തുന്നതിന് തൊട്ടുമുമ്പ് പിക്കപ്പ് വാനിൽ ഉണ്ടായിരുന്നവരെ നാട്ടുകാരും പോലീസും ചേർന്ന് അടൂർ ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു. പരിക്കു പറ്റിയ ഒമ്പതു ബസ് യാത്രക്കാരെ ഫയർഫോഴ്‌സിന്റെ ആംബുലൻസിൽ അടൂർ ഗവൺമെന്റ് ഹോസ്പിറ്റൽ എത്തിച്ചു. അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസർ എം. വേണുവിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് ഓഫീസർ ഓഫീസർ ബി. സന്തോഷ് കുമാർ,ഗിരീഷ്, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ കൃഷ്ണകുമാർ, വിഎസ് സുജിത്ത്,

ഐ.ആർ അനീഷ്. സാനിഷ്, സന്തോഷ് ജോർജ്, സജാദ്, റെജി, ഹോം ഗാർഡ് വർഗീസ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *