പത്തനംതിട്ട – മൂന്നാറിൽ നിന്ന്, 19300 ft ഉയരത്തിലുള്ള ലോകത്തിലെ ഉയരം കൂടിയ വാഹനം ഓടിക്കാവുന്ന ഈസ്റ്റേൺ ലഡാക്കിലെ ഉംബലിംഗ് ലാ റോഡിലൂടെ BMW ബൈക്കിൽ സഞ്ചരിച്ചാണ് ഈ മലയാളി പെൺകുട്ടി അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുന്നത്. ബൊളീവിയയുടെ 18953 അടി ഉയരത്തിൽ നിർമ്മിച്ച റോഡിൻ്റെ റെക്കോർഡാണ് തകർത്താണ് ഇന്ത്യ 7700 അടി ഉയരമുള്ള സിയാച്ചിൻ ഗ്ലേസിയറിനും 17582 അടി ഉയരത്തിലുള്ള ലേയിലെ ഖർദുങ് ലാ പാസ്സിനും വളരെ മുകളിലുള്ള ഈ റോഡ് നിർമ്മിച്ചിരിക്കുന്നത്. മൂവാറ്റുപുഴ ആക്സിസ് ബാങ്ക് മാനേജരായി ജോലി ചെയ്യുന്ന ദക്ഷിണ എസ് കുമാറിനെ വളരെ ചെറുപ്പത്തിലേ അമ്മാവനായ അനിൽ ഗോപാലകൃഷ്ണനാണ് ബൈക്ക് ഓടിക്കാൻ പഠിപ്പിച്ചത്. പത്തനംതിട്ട മെഴുവേലി പഞ്ചായത്തിലെ ഉള്ളന്നൂർ പുത്തേഴത്ത് വീട്ടിൽ പരേതനായ ഗോപാലകൃഷ്ണന്റെയും, സുലേഖ മകൾ ലേഖയുടെയും, മൂന്നാർ കണ്ണൻദേവൻ എസ്റ്റേറ്റിൽ മാനേജ്മെന്റ് അസിറ്റന്റ് ആയി ജോലി ചെയ്യുന്ന കോട്ടയം നാഗമ്പടം പറമ്പിച്ചിറയിൽ വീട്ടിൽ സലിം കുമാറിന്റെയും മകളാണ് ദക്ഷിണ എസ് കുമാർ എന്ന ഈ മിടുക്കി. പ്രശസ്തനായ ബൈക്ക് റേസർ ഫൈസിന്റെ നേതൃത്വത്തിലുള്ള CRF റേസിംഗ് ക്ലബ്ബ് അംഗമായ BMW ബൈക്ക് സ്വന്തമാക്കിയപ്പോൾ മുതലുള്ള ആഗ്രഹമാണ് കൂട്ടുകാരായ ബൈക്ക് റൈഡേഴ്സിനൊപ്പം ഉംലിംഗ്ല ചുരത്തിലൂടെ ബൈക്ക് യാത്ര നടത്തി പൂർത്തീകരിച്ചിരിക്കുന്നത്. അഭിനന്ദനങ്ങൾ നേരുന്നതിനൊപ്പം ഗിന്നസ് റിക്കോർഡ് പുസ്തകത്തിൽ ഇടം നേടാനും ദക്ഷിണക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.





ടീം പത്തനംതിട്ടക്ക് വേണ്ടി ,
ജിബു വിജയൻ ഇലവുംതിട്ട


