തിരുവനന്തപുരം: പ്രമുഖ വസ്ത്ര ബ്രാൻഡായ സൂതയുടെ തിരുവനന്തപുരത്തെ ആദ്യ ഔട്ട്‌ലെറ്റ് കവടിയാർ മരപ്പാലത്ത് തുറന്നു. മുംബൈ ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച സൂതയുടെ കേരളത്തിലെ രണ്ടാമത്തേതും രാജ്യത്തെ പതിനൊന്നാമത്തെ ഔട്ട്‌ലെറ്റുമാണിത്. പട്ടം- കവടിയാർ റോഡിൽ മരപ്പാലം ജംഗ്ഷനിൽ ആങ്കർ ഫിസിയോതെറാപ്പി ആൻഡ് സ്‌പോർട്‌സ് ഫിറ്റ്‌നെസ് സ്റ്റുഡിയോയ്ക്ക് എതിർവശമാണ് ഔട്ട്‌ലെറ്റ് സ്ഥിതി ചെയ്യുന്നത്. 2016 ൽ സുജാത ബിശ്വാസ്, താനിയ ബിശ്വാസ് എന്നിവർ ചേർന്ന് ആരംഭിച്ച വസ്ത്ര ബ്രാൻഡായ സൂതയ്ക്ക് ഇപ്പോൾ കേരളം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഔട്ട്‌ലെറ്റ് ഉണ്ട്. കൊച്ചിയിലായിരുന്നു കമ്പനിയുടെ കേരളത്തിലെ ആദ്യ ഔട്ട്‌ലെറ്റ് തുറന്നത്. കൊച്ചിക്ക് പുറമെ ഇപ്പോൾ ഓണക്കാലത്തോട് അനുബന്ധിച്ച് കേരളത്തിന്റെ തലസ്ഥാന നഗരയിൽ രണ്ടാമത്തെ ഔട്ട്‌ലെറ്റ് ആരംഭിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് സൂതയുടെ സ്ഥാപകരായ സുജാത ബിശ്വാസ്, താനിയ ബിശ്വാസ് എന്നിവർ പറഞ്ഞു. കുറഞ്ഞ സമയത്തിനുള്ളിൽ കേരളത്തിൽ ബിസിനസ് വിപുലീകരിക്കാൻ കഴിഞ്ഞത് ഗുണമേന്മയും പ്രൗഢിയുമുള്ള വസ്ത്രങ്ങളെ എക്കാലവും നെഞ്ചിലേറ്റുന്ന മലയാളികൾ ഞങ്ങളിൽ അർപ്പിച്ച വിശ്വാസം ഒന്നുകൊണ്ട് മാത്രമാണെന്നും അവർ അഭിപ്രായപ്പെട്ടു. ‘ഈ ഓണക്കാലത്ത് വൈവിധ്യങ്ങളാർന്ന വസ്ത്ര ശേഖരമാണ് തിരുവനന്തപുരത്തുകാർക്കായി സുത ഒരുക്കിയിരിക്കുന്നത്. രാജ്യത്തിന്റെ പരമ്പരാഗത തുണിത്തരങ്ങളിലും നെയ്തുവിദ്യയിലും ശ്രദ്ധയൂന്നുന്ന സൂതയുടെ ഷോറൂമിൽ വിവിധ ഡിസൈനിലുള്ള സാരികൾ,ബ്ലൗസ്, കുർത്ത സെറ്റ്, മെൻസ് വെയർ, വസ്ത്രങ്ങൾ എന്നിവ ലഭ്യമാണ്’- ഫ്രാഞ്ചൈസി ഓണർ ശിൽപ ഉദയകുമാർ പറഞ്ഞു. കുറഞ്ഞ വിലയിൽ നല്ല വസ്ത്രങ്ങൾ ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. നിലവിൽ രാജ്യത്തുടനീളം 17,000 നെയ്തുകാരാണ് സൂതയുടെ ഉപഭോക്താക്കൾക്കായി വസ്ത്ര നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്.



