പഴയ ഏഴാംക്ലാസുകാരിയാ.. പ്ലസ്‌ടു പരീക്ഷയൊക്കെ ഈസിയെന്ന് തങ്കമ്മ കുഞ്ഞപ്പൻ.

Eranakulam Special
Print Friendly, PDF & Email

എറണാകുളം -: എഴുപത്തിനാലാം വയസിൽ പ്ലസ്ടു പരീക്ഷ എഴുതിയ ഇലഞ്ഞി ആലപുരം എഴുകാമലയിൽ തങ്കമ്മ കുഞ്ഞപ്പൻ. പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷൻ വഴി നടത്തുന്ന തുല്യതാ പരീക്ഷയ്ക്ക് വേണ്ടി കഴിഞ്ഞ ഒരു വർഷമായി കഠിന പ്രയത്‌നത്തിലായിരുന്നു തങ്കമ്മ. ഇതിനായി പിറവം എം.കെ.എം. ഹയർ സെക്കന്ററി സ്‌കൂളിൽ ഞായറാഴ്ച ദിവസങ്ങളിൽ നടക്കുന്ന ക്ലാസ്സിൽ മുടങ്ങാതെ എത്തിയിരുന്നതായി അദ്ധ്യാപകരും. പഴയ ഏഴാം ക്ലാസ്സുവരെ മാത്രമാണ് തങ്കമ്മയ്ക്ക് സ്‌കൂൾ വിദ്യാഭ്യാസം ലഭിച്ചത്. മക്കളുടെ വിവാഹം കഴിഞ്ഞതോടെ വീട്ടിൽ തനിച്ചായപ്പോഴാണ് വീണ്ടും പഠിക്കുവാൻ ആഗ്രഹം ഉടലെടുത്തത്. 2019 ൽ പത്താം ക്ലാസ് തുല്യതാ പരീക്ഷ എഴുതുകയും അറുപത് ശതമാനം മാർക്കോടെ വിജയിക്കുകയും ചെയ്തു. തുടർന്നാണ് പ്ലസ് ടു പഠിക്കണമെന്ന ആഗ്രഹം ഉണ്ടായത്. പ്ലസ് വൺ, പ്ലസ് ടു വിഭാഗങ്ങളിലായി 74 പേര് പരീക്ഷ എഴുതുന്നതിൽ ജനപ്രതിനിധികൾ അടക്കം ഉണ്ട്. ഇനി ബിരുദ പഠനത്തിനായും ഒരുങ്ങുകയാണ് തങ്കമ്മ.

പഴയ ഏഴാംക്ലാസുകാരിക്ക് ഈ പരീക്ഷയൊക്കെ ഈസിയെന്ന് തങ്കമ്മ. !!

Leave a Reply

Your email address will not be published. Required fields are marked *