കോഴിക്കോട് – ഭാരതമൊട്ടാകെ മയിൽപ്പീലി മാസിക നടത്തുന്ന പ്രചാരപ്രവർത്തനത്തിൽ ഒരു നാഴികക്കല്ലുകൂടി പിന്നിട്ടിരിക്കുന്നു. ശ്രീകൃഷ്ണ ഭഗവാൻ്റെ അനുഗ്രഹത്തോടെ, മയിൽപ്പീലി മാസിക പ്രചാരമാസത്തിൻ്റെ ഉദ്ഘാടന ചടങ്ങ് ഇന്ന് പൂനെ നിഗിഡി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടന്നു. മുഖ്യ പുരോഹിതൻ ദീപം തെളിയിച്ചതോടെ ചടങ്ങുകൾ ആരംഭിച്ചു.

പുനെ നവോദയ ചാരിറ്റബിൾ സൊസൈറ്റി ആണ് പ്രചാര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മയിൽപ്പീലി മാസികയുടെ പുനെ നിർവ്വാഹക സമിതിയിലെ അംഗങ്ങളായ ശ്രീ രാമകൃഷ്ണൻ (പ്രസിഡൻ്റ്) ശ്രീ മതി. സുജ ദിൻകർ ( സെക്രട്ടറി), ശ്രീമതി. മഞ്ജുള നമ്പ്യാർ, ശ്രീ. ബാലചന്ദ്രൻ വാക്കാട് എന്നിവരും , പൂനെ നവോദയയിൽ നിന്നും ഡോ.ബിജു പിള്ള (പ്രസിഡൻ്റ് ), ശ്രീ. അരവിന്ദാക്ഷൻ മേനോൻ (സെക്രട്ടറി),ശ്രീ. മുരളീധരൻ നായർ ( ട്രഷറർ ) എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. നവോദയ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ , ഏര്യാ കമ്മറ്റി അംഗങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

മയിൽപ്പീലി മാസികയുടെ (മലയാളം / ഇംഗ്ലീഷ് ) പ്രചാരപ്രവർത്തനത്തിന്റെ തുടക്കത്തിൽ പൂനെയിലെ പന്ത്രണ്ടോളം ഉപസ്ഥാനുകൾ കൂടാതെ വിവിധ സാമൂഹ്യ സംഘടനകളുമായും ചേർന്ന് പ്രചാരപ്രവർത്തനം വിപുലീകരിക്കും. 2024 ആഗസ്റ്റ് 12 മുതൽ സെപ്തംബർ 12 വരെയാണ് പ്രചാരപ്രവർത്തനം.
ഭാരതമൊട്ടാകെ മാസിക എത്തണം . എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
പൂനെയിലെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ 98500 76630 | 78759 40108 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.


