അമിതമായ കൊഴുപ്പ് നീക്കി വണ്ണംകുറയാൻ സഹായിക്കുന്ന കുടംപുളി

Health Food
Print Friendly, PDF & Email

മലയാളികൾ പ്രത്യേകിച്ച് മദ്ധ്യകേരളത്തിലെ മലയാളികൾ മീൻകറിക്ക് ഉപയോഗിക്കുന്ന കുടംപുളി വണ്ണം കുറയ്ക്കാൻ സഹായിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാൻ ഇതിന് കഴിയും. കുടംപുളിയിൽ ധാരാളം ഫൈറ്റോകെമിക്കൽ അടങ്ങിയിട്ടുണ്ട്. ഇവയാണ് കൊഴുപ്പിനെ തടയാൻ സഹായിക്കുന്നത്. ഭാരം കുറയ്ക്കുന്നതിന് ഉപകരിക്കുന്ന ഹൈഡ്രോക്‌സി സിട്രിക് ആസിഡ് ആണ് കുടംപുളിയിൽ അടങ്ങിയിട്ടുള്ളത്.

ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും വിശപ്പിനെ നിയന്ത്രിക്കാനും ഈ ഫൈറ്റോകെമിക്കലിന് കഴിവുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ കുടംപുളി വെറുതെ കഴിച്ചതുകൊണ്ട് മാത്രം അമിതഭാരം കുറയുകയില്ല. അതിനായി നല്ലപോലെ വൃത്തിയാക്കിയെടുത്ത കുടംപുളി 15 മിനിറ്റ് വെള്ളത്തിൽ ഇട്ടുവെക്കുക. ശേഷം ഈ കുടംപുളി വെള്ളത്തിലിട്ട് തിളപ്പിക്കുക. തിളച്ച വെള്ളം ചൂടാറി കഴിഞ്ഞാൽ മാറ്റിവെക്കുക.

ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂർ മുൻപ് ഈ വെള്ളം കുടിക്കുക. വയറ്റിൽ അടിഞ്ഞുകൂടുന്ന അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കാൻ ഇതുവഴി സാധിക്കുന്നു. കൂടാതെ കുടംപുളി കഴിക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം വർധിക്കുമെന്നും ശരീരത്തിന്റെ ഊർജ്ജത്തെ ത്വരിതപ്പെടുത്താനാകുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ശരീരത്തിലെ രക്തസമ്മർദ്ദത്തിന്റെ അളവിനെ നിയന്ത്രിക്കാനും കുടംപുളി സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *