തിരുവനന്തപുരം – മുതിർന്ന മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബു (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇ.പി.എഫ്.ഒ ഉദ്യോഗസ്ഥനായിരുന്നു. എഴുപതുകളിൽ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ അമരത്ത് പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് ക്രൂരമായ പൊലീസ് പീഡനത്തിന് ഇരയായിട്ടുണ്ട്. രാഷ്ട്രീയ നിരീക്ഷകനായിരുന്ന അദ്ദേഹം ടെലിവിഷൻ ചർച്ചകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു.
ഭാസുരേന്ദ്ര ബാബുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്ക പ്രമുഖർ അനുശോചിച്ചു.


