കോന്നി – ജനവാസ മേഖലയിൽ കാട്ടാനയുടെ ശല്യം പരിഹരിക്കുന്നതിന് വേണ്ടി അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഗ്രാമപഞ്ചായത്തിലെ കല്ലേലി, കൊക്കാത്തോട്, കല്ലേലിതോട്ടം വാർഡുകളിൽ കാട്ടാന ഇറങ്ങുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്യുന്നത് സ്ഥിരമാണ്. മറ്റു മേഖലകളിൽ ഹാങ്ങിങ് ഫെൻസിങ് നിർമ്മിക്കണമെന്നും എസ്റ്റേറ്റ് മേഖലയിൽ ട്രഞ്ച് നിർമ്മിക്കണമെന്നും കർഷകരും ഗ്രാമപഞ്ചായത്ത് അംഗങ്ങളും ആവശ്യപ്പെട്ടു.കോന്നി റേഞ്ച് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആയുഷ്‌കുമാർ കോറി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ പി സിന്ധു , മിനി ഇടിക്കുള, ജോജു വർഗീസ്, സി എൻ ബിന്ദു, ഉദ്യോഗസ്ഥർ, ഹാരിസൺ പ്ലാന്റേഷൻ ലിമിറ്റഡ് എസ്റ്റേറ്റ് പ്രതിനിധികൾ, കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു


