തിരുവല്ല : എം ജി സർവ്വകലാശാല യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാടകോത്സവം ‘ബാബ്റി’ക്ക് നാളെ ആരംഭം.
പരുമല ഡിബി പമ്പാ കോളേജിൽ ഫെബ്രുവരി 2 വരെയാണ് നാടകോത്സവം അരങ്ങേറുന്നത് . ബുധനാഴ്ച ഉച്ചയ്ക്ക് 2 ന് കോളേജ് ആഡിറ്റോറിയത്തിൽ
ചലച്ചിത്ര സംവിധായകൻ ആഷിക് അബു നാടകോൽസവം ഉദ്ഘാടനം ചെയ്യും. കലാ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ ഉദ്ഘാടനത്തിലും തുടർന്നുള്ള ദിവസങ്ങളിലും പങ്കാളികളാകുമെന്ന് സംഘാടക സമിതി ചെയർമാൻ അഡ്വ.ഫ്രാൻസിസ് വി ആൻ്റണി, ജനറൽ കൺവീനർ കെ എസ് അമൽ, പ്രോഗ്രാം കമ്മറ്റി കൺവീനർ എസ് ഷൈജു എന്നിവർ അറിയിച്ചു.
മൂന്നു ദിവസങ്ങളായിലായി നടക്കുന്ന നാടകോത്സവത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്ക് കീഴിലെ 22 കോളേജ് ടീമുകൾ മാറ്റുരയ്ക്കും.
ഉദ്ഘാടന ചടങ്ങിൽ മഹത്മാഗാന്ധി സർവകലാശാല യൂണിയൻ ചെയർമാൻ രാഹുൽമോൻ അധ്യക്ഷത വഹിക്കും. ജനറൽ കൺവീനർ കെ എസ് അമൽ സ്വാഗതം പറയും. സംഘാടക സമിതി ചെയർമാൻ അഡ്വ. ഫ്രാൻസിസ് വി ആൻ്റണി മുഖ്യ പ്രഭാഷണം നടത്തും.
മന്ത്രി വീണാ ജോർജ്, അഡ്വ.മാത്യു ടി തോമസ് എംഎൽഎ, ജില്ലാ പോലീസ് മേധാവി അജിത് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനിൽകുമാർ, പിആർപിസി ചെയർമാൻ കെ പി ഉദയഭാനു, സംഘാടക സമിതി ചെയർമാൻ അഡ്വ. ഫ്രാൻസിസ് വി ആൻ്റണി എന്നിവർ സംസാരിക്കും. യൂണിയൻ ജനറൽ സെക്രട്ടറി അജിൻ തോമസ് നന്ദി പറയും.
1, 2 തീയ്യതികളിൽ വൈകിട്ട് 7 മണി മുതലാണ് നാടക മൽസരങ്ങൾ നടക്കുന്നത്



