മല്ലപ്പള്ളി – കോട്ടാങ്ങൽ പടയണിയോടനുബന്ധിച്ചു സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മല്ലപ്പള്ളി താലൂക്കിലെ 12 സ്കൂളുകൾക്ക് ജനുവരി 17, 18 തീയതികളിൽ ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടർ എ. ഷിബു അവധി പ്രഖ്യാപിച്ചു. കോട്ടങ്ങൽ പടയണിയുടെ സമാപന ദിവസങ്ങളായ 17 ന് കുളത്തൂർമൂഴി ജംഗ്ഷനിൽ നിന്നും 18 ന് ചുങ്കപ്പാറയിൽ നിന്നും നാലിനു കോട്ടാങ്ങൽ ദേവീക്ഷേത്രത്തിലേക്ക് ഘോഷയാത്ര നടത്തപ്പെടുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്.
ഗവ. എൽ.പി സ്കൂൾ കുളത്തൂർ, എൻ.എസ്.എസ്.എച്ച്.എസ്.എസ് വായ്പ്പൂർ, സെന്റ് ജോസഫ് എച്ച്.എസ് കുളത്തൂർ, ലക്ഷ്മി വിലാസം എൽ.പി സ്കൂൾ പൊറ്റമല കുളത്തൂർ, ക്രിസ്തുരാജ ഇംഗ്ലീഷ് മീഡിയം സ്കൂൾ ചുങ്കപ്പാറ, സെന്റ് ജോർജ്ജ് എച്ച്.എസ് ചുങ്കപ്പാറ, സി.എം.എസ്.എൽ.പി.എസ് ചുങ്കപ്പാറ, അൽ ഹിന്ദ് പബ്ലിക്ക് സ്കൂൾ കോട്ടാങ്ങൽ, ഗവ. എൽ.പി സ്കൂൾ കോട്ടാങ്ങൽ, ഗവ. എച്ച്.എസ്.എസ് താഴത്തുവടകര, എസ്.എൻ.യു.പി സ്കൂൾ വെള്ളാവൂർ, ഗവ. എൽ.പി സ്കൂൾ വെള്ളാവൂർ (പുന്നന്താനം) എന്നീ സ്കൂളുകൾക്കാണ് അവധി അനുവദിച്ചത്.


