സഖാവ് സംഗേഷ് ജി നായർക്ക് സസ്‌പെൻഷൻ ; വനിതാ സഖാവിനോട് അപമര്യാദയായി പെരുമാറി

Pathanamthitta Politics
Print Friendly, PDF & Email

കോന്നി – സിപിഎം വനിതാ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കാരണത്താൽ പാർട്ടി അന്വേഷണത്തിന് ശേഷം സിപിഎം ഏരിയാ കമ്മറ്റി അംഗത്തിനെ സസ്‌പെൻഡ് ചെയ്തു .. കോന്നി ഏരിയാ കമ്മിറ്റി അംഗം സംഗേഷ് ജി നായർക്കെതിരെയാണ് ഈ നടപടി. ഒരു വർഷത്തേക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് അടക്കമാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പങ്കെടുത്ത ഏരിയാ കമ്മറ്റി യോഗത്തിലാണ് തീരുമാനം. എൻജിഒ യൂണിയൻ ഭാരവാഹിയായ വനിതാ സഖാവായിരുന്നു പരാതിക്കാരി . കോന്നിയിൽ കരിയാട്ടം ഫെസ്റ്റ് നടന്നപ്പോൾ യുവതിയോട് മോശമായി പെരുമാറിയതായി ചൂണ്ടിക്കാട്ടി ഇവർ സി.പി.എം ജില്ലാ കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. പാർട്ടി നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാണ് നടപടി. സംഗേഷ് നൽകിയ വിശദീകരണം പാർട്ടി തള്ളുകയായിരുന്നു.

കോന്നി കരിയാട്ടത്തിന്റെ പേരിൽ ബാർ ഹോട്ടലിൽ നിന്ന് വാങ്ങിയ പണം ഒരു നേതാവ് മുക്കി. ഇക്കാര്യം മനസിലാക്കിയ സഖാവ് സംഗേഷ് ജി നായർ പണം ചോദിക്കുകയും സിസി ടി വി ദൃശ്യങ്ങൾ ഉള്ളതിനാൽ നേതാവിന് പണം നൽകേണ്ടി വരികയും ഉണ്ടായി. എന്നാണ് പാർട്ടിക്കുള്ളിൽ തന്നെ പറഞ്ഞു കേൾക്കുന്നത്. വിഭാഗീയത പുകയുന്ന പാർട്ടിക്കുള്ളിൽ എം എൽ എയെ അടിക്കാൻ വടി നോക്കിയിരുന്നവർക്ക് സംഗേഷിന് എതിരായ പരാതി ലോട്ടറിയായി. മുൻപും സമാനമായ ആരോപണം സംഗഷിനെതിരേ ഉയർന്നിട്ടുണ്ടങ്കിലും പരാതി കൊടുക്കാൻ ആരും തയാറായില്ല.

ഡി. വൈ. എഫ്. ഐ മുൻ ജില്ലാ പ്രസിഡന്റായിരുന്ന സഖാവ് സംഗേഷ് ജി നായരുടെ നേതൃത്വത്തിൽ നടന്ന ജാതിയില്ല വിളംബര ജാഥകളിൽ ജാഥ ക്യാപ്റ്റനായിരുന്ന ഈ സഖാവിന്റെ പേരിലെ “ജാതി വിളംബരം” പല ലോക്കൽ കമ്മറ്റികളിലും പാർട്ടി അംഗങ്ങളുടെ വിമർശനത്തിനു വിധേയമായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *