വിരമിക്കുന്ന അഗ്നി സുരക്ഷാ സേനാംഗങ്ങളെ ആദരിച്ചു

Pathanamthitta
Print Friendly, PDF & Email

സന്നിധാനം – സർവ്വീസിൽ നിന്നും വിരമിക്കുന്ന അഗ്നി സുരക്ഷാ സേനാ അംഗങ്ങളെ സന്നിധാനത്ത് ആദരിച്ചു. ശബരിമല ഡ്യൂട്ടിയിലുണ്ടായ ഇരിങ്ങാലക്കുട അസി.സ്റ്റേഷൻ ഓഫീസർ സി കെ ബൈജു, ചവറ അസി. സ്റ്റേഷൻ ഓഫീസർ കെ സുനിൽകുമാർ, കടുത്തുരുത്തി സീനിയർ ഫയർ ഓഫീസർ പി വി തങ്കച്ചൻ എന്നിവരെയാണ് സന്നിധാനം അഗ്നി സുരക്ഷാ സേനാ കൺട്രോൾ റൂമിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചത്. ഇവർക്ക് പൊന്നാടയും ഉപഹാരവും നൽകി.ജില്ലാ ഫയർ ഓഫീസർ അനൂപ് അധ്യക്ഷത വഹിച്ചു. സ്റ്റേഷൻ ഓഫീസർ ഡി പ്രവീൺ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *