പമ്പയിൽ നിന്ന് നിലക്കലേക്ക് പോയ കെഎസ്ആർടിസി ലോഫ്‌ളോർ ബസിന് തീപിടിച്ചു

Kerala Pathanamthitta
Print Friendly, PDF & Email

ശബരിമല: പമ്പ – നിലയ്ക്കൽ ചെയിൻ സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ലോ ഫ്‌ളോർ ബസിന്റെ എഞ്ചിൻ ഭാഗത്ത് തീപിടിച്ചു. രാവിലെ 8.30 നാണ് സംഭവം. പമ്പ പോലീസ് സ്റ്റേഷന് സമീപത്തെ യൂടേൺ ഭാഗത്ത് കിടന്ന ബസ് തീർഥാടകരെ കയറ്റാനായി മുന്നോട്ട് എടുത്തപ്പോഴാണ് പുക ഉയർന്നത്. ഫയർഫോഴ്‌സ് എത്തി തീയണച്ചു. എൻജിന്റെ സ്റ്റാർട്ടർ ജാമായതിനെ തുടർന്ന് ആണ് തീപിടിച്ചത്. നിലയ്ക്കൽ നിന്നും പമ്പയിൽ തീർഥാടകരെ എത്തിച്ച ശേഷം മടങ്ങുകയായിരുന്ന ബസിൽ അപ്പോൾ ഡ്രൈവറും കണ്ടക്ടറും മാത്രമെ ഉണ്ടായിരുന്നുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *