മുന്നു വർഷം കുടിശികയായ ഡിഎ അനുവദിക്കുക – ജെറി മാത്യു സാം.

Kerala Pathanamthitta
Print Friendly, PDF & Email

ആറൻമുള – കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൽകേണ്ട ഡി.എ.കുടിശിക 6 തവണ ആയിട്ടുണ്ട്. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ കുറഞ്ഞ പെൻഷൻ വാങ്ങുന്നവർ വലിയ പ്രതിസന്ധിയിലാണ്. യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡൻറ് എം .പി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കെ. ജി.റെജി, കെ ഹാഷിം, പി. എ.മീരാപിള്ള, ബിജിലി ജോസഫ്, ചെറിയാൻ ചെന്നീർക്കര, വിൽസൺ തുണ്ടിയത്ത്, വൈ റഹിം റാവുത്തൻ, റ്റി.ജി.ഏബ്രഹാം, പി.എൻ.വരദരാജൻ, ഏബ്രഹാം മാത്യു എന്നിവർ പ്രസംഗിച്ചു.

കെ.എസ്.എസ്.പി.എ. ആറൻമുള നിയോജക മണ്ഡലത്തിന്റെ പുതിയ ഭാരവാഹികളായി പ്രസിഡൻറ് -ഗിവർഗീസ്, വൈസ് പ്രസിഡന്റുമാർ -പി.എൻ.വരദരാജൻ, റ്റി.ജെ ഏബ്രഹാം, കെ.പി.തോമസ്, സെക്രട്ടറി – എസ്.മാത്യു, ജോ:സെക്രട്ടിമാർ – എൻ.എസ്.ജോൺ, എ.കെ.സുരേന്ദ്രൻ, റോസമ്മ വർഗീസ്, ട്രഷറർ-കെ.ഹാഷിം എന്നിവരെയും, വനിതാ ഫോറം പ്രസിഡൻറായി എം ചെറുപുഷ്പം, സെക്രട്ടറിയായി ഹസീന എച്ച് എന്നിവരേയും വാർഷിക പൊതുയോഗം തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *