ഈ ചിത്രം ഏറെ അഭിമാനം നൽകുന്നു. സമാധാന ദൗത്യങ്ങളിൽ സജീവമായി പങ്കെടുത്ത പാരമ്പര്യമാണ് രാജ്യത്തിനുള്ളത്. നാരീശക്തിയുടെ പങ്കാളിത്തം കാണുമ്പോൾ ഏറെ സന്തോഷം തോന്നുന്നു.. ആഫിക്കർ രാജ്യമായ അബിയായിലുള്ള സമാധാന ദൗത്യത്തിന്റെ ഭാഗമാകാൻ പോകുന്ന ഇന്ത്യൻ സ്ത്രീകളുടെ സേനാവിന്യാസത്തിൽ അഭിമാനം പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ച വാക്കുകളാണ് ഇത്…….
ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങൾക്കായി സൈനികരെ അയക്കുന്നതിൽ മുൻപന്തിയിലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2007-ന് ശേഷം ഇത്തരം ദൗത്യങ്ങളുടെ ഭാഗമാകുന്ന വനിതകളുടെ ഏറ്റവും വലിയ യൂണിറ്റിനെയാണ് നിലവിൽ രാജ്യം അബിയായിലേക്ക് അയച്ചിരിക്കുന്നത്. രണ്ട് ഓഫീസർമാരും 25 മറ്റ് സേനാംഗങ്ങളും അടങ്ങുന്നതാണ് സംഘം. സമാധാന ദൗത്യങ്ങളിലേക്കുള്ള സേനയിലെ വനിതകളുടെ അനുപാതം ഗണ്യമായി വർധിപ്പിക്കാനുള്ള രാജ്യത്തിന്റെ ഉദ്ദേശ്യത്തെയാണ് ഇത്തരം നടപടികൾ സൂചിപ്പിക്കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ..


