ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ മണ്ഡലകാല-മകരവിളക്ക് ഉത്സവത്തിനു എത്തുന്ന അയ്യപ്പന്മാരെ സ്വീകരിക്കാൻ പൂർണ്ണ സജ്ജരായി ജില്ലാ ഭരണകൂടം. ആരോഗ്യം, ദുരന്തനിവാരണം, ഭക്ഷ്യ-സുരക്ഷ, സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി തുടങ്ങിയ വിവിധ വകുപ്പുകളുടെയെല്ലാം മൂന്നൊരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ സുരക്ഷ സംബന്ധിച്ച യോഗം നാളെ (15) പമ്പയിൽ ചേരും.
ലീഗൽ മെട്രോളജി, സിവിൽ സപ്പ്ളൈസ്, റവന്യു, ഹെൽത്ത് തുടങ്ങിയ വകുപ്പുകൾ സംയുക്തമായി പ്രവർത്തിക്കുന്ന കളക്ടറുടെ നേതൃത്വത്തിലുള്ള സ്ക്വാഡ്, മണ്ഡലകാല പ്രവർത്തനങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു.സൂക്ഷ്മ പഠനങ്ങൾക്ക് ശേഷം നിശ്ചയിക്കപ്പെട്ട അവശ്യവസ്തുക്കളുടെ വിലനിലവാരപ്പട്ടിക ജില്ലാ കളക്ടർ പുറപ്പെടുവിച്ചു. ഹൈക്കോടതിയുടെ നിർദേശപ്രകാരം പുറത്തിറക്കിയ പട്ടിക അഞ്ച് ഭാഷകളിലാണ് പ്രസിദ്ധീകരിച്ചു. ഇവ തീർഥാടകർക്ക് വ്യക്തമായി കാണാൻ കഴിയുന്ന രീതിയിൽ പ്രദർശിപ്പിക്കപ്പെടുന്നുണ്ടെന്നും അമിത വില ഈടാക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തും.
സ്റ്റീൽ, ചെമ്പ്, പിത്തള തുടങ്ങിയ പാത്രങ്ങൾക്കും കളക്ടർ നില നിശ്ചയിച്ച് പുറപ്പെടുവിച്ചിട്ടുണ്ട്. അഞ്ച് ഗ്യാസ് സിലിണ്ടറിൽ കൂടുതൽ കൈവശം വക്കാൻ വ്യാപാരസ്ഥാപനങ്ങൾക്ക് അനുമതിയില്ല. വിപണിയിൽ കൃത്യമായി അളവും തൂക്കവും പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാൻ ലീഗൽ മെട്രോളജി വകുപ്പിന്റെ നാല് സ്ക്വാഡുകൾ ശബരിമലയിൽ തയ്യാറാണ്. മുദ്ര പതിക്കാത്ത അളവുപകരണങ്ങൾ ഉപയോഗിക്കുന്നുണ്ടോയെന്നും പരിശോധന നടത്തും.
പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ മൂന്ന് ആശുപത്രികളും നീലിമല,അപ്പാച്ചിമേട് എന്നിവിടങ്ങളിലെ കാർഡിയോളജി സെന്ററുകളും ആരോഗ്യവകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. ജീവനക്കാരും ടൈഫോയിഡ് വാക്സിനേഷൻ കാർഡും ഹെൽത്ത് കാർഡും നിർബന്ധമായും കയ്യിൽ കരുതണം. സർക്കാർ ക്യാന്റീനുകളും സ്ഥാപനങ്ങളും അടക്കമുള്ള ഇടങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തും. പുകയില നിരോധിത മേഖലയായ ശബരിമലയിൽ നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗം തടയാൻ പരിശോധനകൾ കർശനമാക്കും. എമർജൻസി മെഡിക്കൽ സെന്ററുകൾ ഇന്ന് (15) മുതൽ പ്രവർത്തനം ആരംഭിക്കും. പമ്പ, നിലയ്ക്കൽ ബസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ചെയിൻ സർവീസുകളും ചാർട്ടേർഡ് സർവീസുകളും അടക്കമുള്ള ക്രമീകരണങ്ങളും ഗ്രൂപ്പ് ടിക്കറ്റ്, ഓൺലൈൻ ടിക്കറ്റ് സംവിധാനങ്ങളും ഒരുക്കി കെഎസ്ആർടിസിയും പത്തനംതിട്ടയിലേക്ക് തീർഥാടകരെ വരവേൽക്കാൻ സന്നദ്ധരായി കഴിഞ്ഞു.

സംസ്ഥാന പോലീസ് മേധാവി നാളെ (15) പമ്പയിൽ
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പൊലീസിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ഇന്ന് (15) പമ്പയിൽ. രാവിലെ 11.30 ന് ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ പോലീസ് ഓഫീസർമാരെ അഭിസംബോധന ചെയ്യും. ക്രമസമാധാന വിഭാഗം എഡിജിപി എം ആർ അജിത്ത് കുമാർ, ദക്ഷിണമേഖലാ ഐ ജി ജി സ്പർജൻ കുമാർ, പോലീസ് ആസ്ഥാനത്തെ ഐ ജി നീരജ് കുമാർ ഗുപ്ത, തിരുവനന്തപുരം റേഞ്ച് ഡി ഐ ജി ആർ നിശാന്തിനി എന്നിവരും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലാ പോലീസ് മേധാവിമാരും പങ്കെടുക്കും. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നിയമിതരായ സ്പെഷ്യൽ ഓഫീസർമാരും അസിസ്റ്റന്റ് സ്പെഷ്യൽ ഓഫീസർമാരും സംബന്ധിക്കും.
ഉദ്യോഗസ്ഥർക്കുള്ള ഓറിയന്റേഷൻ ക്ലാസ് ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു
തീർഥാടകരോടുള്ള ഉദ്യോഗസ്ഥരുടെ മികച്ച സമീപനമാണ് ജില്ലാ ഭരണകൂടത്തിന്റെ മണ്ഡലകാലപ്രവർത്തനങ്ങളുടെ വിജയത്തിന് നിദാനമാവുന്നതെന്ന് ജില്ലാ കളക്ടർ എ. ഷിബു പറഞ്ഞു. പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ നടത്തിയ വകുപ്പ് ഉദ്യോഗസ്ഥർക്കുള്ള ഓറിയന്റേഷൻ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ. വകുപ്പുകൾ തമ്മിലുള്ള ഏകോപനപരമായ പ്രവർത്തനവും തീർഥാടകർക്ക് സുഗമമായ ദർശനാനുഭവം ഒരുക്കുന്നതിന് അനിവാര്യമാണെന്ന് കളക്ടർ പറഞ്ഞു.
തീർഥാടകരുടെ എണ്ണം ഓരോ വർഷവും വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് അനുസൃതമായി പ്രവർത്തനങ്ങളിലും നിയന്ത്രണങ്ങളിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. അടിയന്തരഘട്ടങ്ങളിൽ ഉണർന്ന് പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർ പൂർണ്ണസജ്ജരായിരിക്കണം. ശുചീകരണ പ്രവർത്തനങ്ങൾ, ക്രമീകരണങ്ങൾ തുടങ്ങിയവയ്ക്കുള്ള ടീം തയ്യാറാണ്. പൂർണ്ണമനസ്സോടെ സേവനസന്നദ്ധരായ ഉദ്യോഗസ്ഥരാണ് ശബരിമലയിൽ നിയോഗിക്കപ്പെടുന്നത് എന്നുള്ളതിനാൽ ഡ്യൂട്ടിക്കെത്തുന്നവരിൽ പൂർണ്ണവിശ്വാസം ഉണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു.
എഡിഎം ബി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സപ്ലൈ ഓഫീസർ എം.അനിൽ, ഡെപ്യൂട്ടി കൺട്രോളർ ഓഫ് ലീഗൽ മെട്രോളജി കെ.ആർ വിപിൻ, ശബരിമല ഹെൽത്ത് നോഡൽ ഓഫീസർ കെ.കെ ശ്യാംകുമാർ എന്നിവർ ക്ലാസുകൾ നയിച്ചു. ദുരന്ത നിവാരണവകുപ്പ് ഡെപ്യൂട്ടി കളക്ടർ ടി.ജി ഗോപകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ശ്രീകാന്ത് എം ഗിരിനാഥ്, വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

ശബരിമല തീർഥാടകർക്ക് വിപുലമായ യാത്രാസൗകര്യങ്ങൾ സജ്ജമാക്കി കെഎസ്ആർടിസി
ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് തീർഥാടകർക്ക് സുഗമമായ യാത്ര ഉറപ്പാക്കാൻ വിപുലമായ സൗകര്യങ്ങൾ കെഎസ്ആർടിസി സജ്ജമാക്കി. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ലക്ഷക്കണക്കിന് തീർഥാടകർക്കായി പമ്പ, നിലയ്ക്കൽ ബസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ചെയിൻ സർവീസുകളും ചാർട്ടേർഡ് സർവീസുകളും അടക്കമുള്ള ക്രമീകരണങ്ങളാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്.
പമ്പയിൽ നിന്നും നിലയ്ക്കലിലേക്ക് ഇടമുറിയാതെ ചെയിൻ സർവീസുകൾ ലഭ്യമാണ്. ഇവയ്ക്കുള്ള ടിക്കറ്റുകൾ ബസിൽ തന്നെ ലഭിക്കും. ത്രിവേണി ജംങ്ഷനിൽ നിന്നും ചെയിൻ സർവീസുകൾ നടത്തും. പമ്പ ബസ് സ്റ്റേഷനിൽ നിന്നും ചെങ്ങന്നൂർ, തിരുവനന്തപുരം, എറണാകുളം, കുമിളി, കോട്ടയം, കമ്പം, തേനി, പഴനി, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീർഘദൂര സർവീസുകൾ ഉണ്ടായിരിക്കും. തീർഥാടകർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് പ്രത്യേക ചാർട്ടേഡ് ബസുകളും ഗ്രൂപ്പ് ടിക്കറ്റ്, ഓൺലൈൻ ടിക്കറ്റ് സംവിധാനവും ലഭ്യമാണ്. ത്രിവേണി, യു ടേൺ എന്നിവിടങ്ങളിൽ നിന്നും പമ്പ് ബസ് സ്റ്റേഷനിലേക്ക് സൗജന്യ സർവീസും കെഎസ്ആർടിസി ക്രമീകരിച്ചിട്ടുണ്ട്.
നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടുകൾ കേന്ദ്രീകരിച്ച് നിലയ്ക്കൽ ബസ് സ്റ്റേഷനിലേക്ക് പത്ത് രൂപാ നിരക്കിൽ ബസ് സർവീസ് ഉണ്ടായിരിക്കും. നിലയ്ക്കൽ നിന്ന് പമ്പയിലേക്കും ഇടമുറിയാതെ ചെയിൻ സർവീസുകൾ ലഭ്യമാണ്. ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനായി ത്രിവേണി ജംങ്ഷനിൽ നിന്നും നിലയ്ക്കൽ ബസ് സ്റ്റേഷനിലേക്കുള്ള റോഡിൽ കെഎസ്ആർടിസി ബസുകൾ മാത്രമാണ് അനുവദിക്കുക. തീർഥാടകരുടെ വാഹനങ്ങൾക്ക് ഈ റോഡിൽ പ്രവേശനം ഇല്ലെന്നും കെഎസ്ആർടിസി സ്പെഷ്യൽ ഓഫീസർ അറിയിച്ചു.

നിയമാനുസൃത വിൽപന ഉറപ്പുവരുത്തി ലീഗൽ മെട്രോളജി വകുപ്പ്
ശബരിമലമണ്ഡല മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി ലീഗൽ മെട്രോളജി വകുപ്പ്. സന്നിധാനം, പമ്പ, നിലയ്ക്കൽ, ഔട്ടർപമ്പ എന്നിവിടങ്ങളിൽ ലീഗൽ മെട്രോളജി വകുപ്പിലെ ഇൻസ്പെക്ടർ ഇൻസ്പെക്ടിംഗ് അസിസ്റ്റന്റ് അടങ്ങിയ സ്ക്വാഡിനെ വിന്യസിച്ചു.
തീർഥാടനകാലത്ത് പ്രവർത്തിക്കുന്ന കച്ചവടകേന്ദ്രങ്ങളിൽ നിന്നും വിപണനം നടത്തുന്ന കുപ്പിവെള്ളം ഉൾപ്പെടെയുള്ള പായ്ക്ക് ചെയ്ത ഉൽപ്പനങ്ങളുടെ വിൽപ്പന നിയമാനുസൃതമാണോയെന്ന് ഉറപ്പ് വരുത്തുകയും അളവിലും തൂക്കത്തിലും കുറവ് വരുത്തുന്നുണ്ടോയെന്നും മുദ്ര പതിക്കാത്ത അളവുതൂക്ക ഉപകരണങ്ങൾ വ്യാപാര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോയെന്നുമുള്ള പരിശോധനയും നടത്തുന്നുണ്ടെന്ന് ലീഗൽ മെട്രോളജി ഡെപ്യുട്ടി കൺട്രോളർ അറിയിച്ചു.
ഭക്ഷ്യസുരക്ഷ : ടോൾഫ്രീ നമ്പർ
ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ 1800 425 1125 എന്ന ടോൾഫ്രീ നമ്പരിലും, 8592999666 എന്ന നമ്പറിലും അറിയിക്കാമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.
ശബരിമല തീർഥാടനം: ഭക്ഷണസാധനങ്ങളുടെ വിലനിലവാരം നിശ്ചയിച്ചു
ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ ഉൾപ്പെടെ പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ഭക്ഷണസാധനങ്ങളുടെ നിലവാരം നിശ്ചയിച്ചു ജില്ലാ കളക്ടർ ഉത്തരവായി. അമിതവില, അളവിൽ കുറവ് മുതലായവ വഴി തീർഥാടകരെ ചൂഷണം ചെയ്യുന്നത് തടയുന്നതിനായാണ് ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണസാധനങ്ങൾ, ബേക്കറി സാധനങ്ങൾ ജ്യൂസുകൾ എന്നിവയുടെ വിലനിലവാരം നിശ്ചയിച്ചത്. തീർഥാടനപാതയിലെ ഹോട്ടലുകളിൽ ഉപഭോക്താക്കൾ കാണത്തക്ക സ്ഥലത്ത് വ്യക്തമായി വിലവിവര പട്ടിക പ്രദർശിപ്പിക്കണം.നിശ്ചയിച്ചിട്ടുള്ള വിലയേക്കാൾ കൂടുതൽ ഈടാക്കുവാൻ പാടില്ല. നിശ്ചിത വിലയിലും നിർദ്ദിഷ്ട അളവിലും തൂക്കത്തിലും കുറവ് വരാതെ ഗുണമേ•-യുള്ള ആഹാര സാധനങ്ങളാണ് വിൽക്കുന്നതെന്ന് പരിശോധനാ ഉദ്യോഗസ്ഥർ ഉറപ്പുവരുത്തും. വീഴ്ച വരുത്തുന്നവർക്കെതിരെ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കും.

വെജിറ്റേറിയൻ ഭക്ഷണ സാധനങ്ങളുടെ ഇനവിവരം, അളവ്, സ്ഥലം ബ്രായ്ക്കറ്റിൽ വില എന്ന ക്രമത്തിൽ ചുവടെ:
ചായ 150 മില്ലി: സന്നിധാനം(14 രൂപ), പമ്പ, നിലയ്ക്കൽ (12 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിൽ (11 രൂപ). കാപ്പി 150 മില്ലി: സന്നിധാനം (13 രൂപ), പമ്പ,നിലയ്ക്കൽ (12 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിൽ (11 രൂപ). കടുംകാപ്പി/ കടുംചായ 150 മില്ലി: സന്നിധാനം (11 രൂപ), പമ്പ, നിലയ്ക്കൽ (10 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിൽ (9 രൂപ). ചായ/കാപ്പി(മധുരം ഇല്ലാത്തത്) 150 മില്ലി: സന്നിധാനം (12 രൂപ), പമ്പ, നിലയ്ക്കൽ (11 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിൽ (10 രൂപ). ഇൻസ്റ്റന്റ് കാപ്പി (മെഷീൻ കോഫി) ബ്രൂ/നെസ്കഫെ /ബ്രാൻഡഡ്) 150 മില്ലി: സന്നിധാനം (20 രൂപ), പമ്പ,നിലയ്ക്കൽ (17 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിൽ (17 രൂപ). ഇൻസ്റ്റന്റ് കാപ്പി (മെഷീൻ കോഫി) ബ്രൂ/നെസ്കഫെ/കാഫിഡെ) 200 മില്ലി: സന്നിധാനം (24 രൂപ), പമ്പ,നിലയ്ക്കൽ (21 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിൽ (22 രൂപ). ബോൺവിറ്റ / ഹോർലിക്സ്: 150 മില്ലി സന്നിധാനം (27 രൂപ), പമ്പ, നിലയ്ക്കൽ (25 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിൽ (26 രൂപ).
പരിപ്പുവട: 40 ഗ്രാം സന്നിധാനം (15 രൂപ), പമ്പ,നിലയ്ക്കൽ (13 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിൽ (10 രൂപ). ഉഴുന്നുവട: 40 ഗ്രാം സന്നിധാനം (15 രൂപ), പമ്പ,നിലയ്ക്കൽ (13 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിൽ (10 രൂപ). ബോണ്ട: 75 ഗ്രാം സന്നിധാനം (15 രൂപ), പമ്പ,നിലയ്ക്കൽ (13 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിൽ (10 രൂപ). ഏത്തക്കാ അപ്പം (പകുതി ഏത്തക്ക): 50 ഗ്രാം സന്നിധാനം (15 രൂപ), പമ്പ,നിലയ്ക്കൽ (13 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിൽ (10 രൂപ). ബജി: 30 ഗ്രാം സന്നിധാനം (13 രൂപ), പമ്പ, നിലയ്ക്കൽ (12 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിൽ (10 രൂപ). ദോശ (ഒരെണ്ണം) ചട്നി, സാമ്പാർ ഉൾപ്പെടെ 50 ഗ്രാം സന്നിധാനം (13 രൂപ), പമ്പ,നിലയ്ക്കൽ (12 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിൽ (10 രൂപ). ഇഡ്ഢലി (ഒരെണ്ണം) ചട്നി, സാമ്പാർ ഉൾപ്പെടെ 50 ഗ്രാം: സന്നിധാനം (13 രൂപ), പമ്പ,നിലയ്ക്കൽ (12 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിൽ (10 രൂപ). ചപ്പാത്തി(ഒരെണ്ണം) 40 ഗ്രാം: സന്നിധാനം (14 രൂപ), പമ്പ,നിലയ്ക്കൽ (13 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിൽ (10 രൂപ). പൂരി(ഒരെണ്ണം, മസാല ഉൾപ്പെടെ): 40 ഗ്രാം: സന്നിധാനം (15 രൂപ), പമ്പ,നിലയ്ക്കൽ (13 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിൽ (11 രൂപ). പൊറോട്ട (ഒരെണ്ണം) 50 ഗ്രാം: സന്നിധാനം (15 രൂപ), പമ്പ,നിലയ്ക്കൽ (13 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിൽ (10 രൂപ). പാലപ്പം 50 ഗ്രാം: സന്നിധാനം (14 രൂപ), പമ്പ,നിലയ്ക്കൽ (13 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിൽ (10 രൂപ). ഇടിയപ്പം 50 ഗ്രാം: സന്നിധാനം (14 രൂപ), പമ്പ,നിലയ്ക്കൽ (13 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിൽ (10 രൂപ). നെയ്റോസ്റ്റ് 150 ഗ്രാം: സന്നിധാനം (49 രൂപ), പമ്പ,നിലയ്ക്കൽ (45 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിൽ (42 രൂപ). മസാലദോശ 200 ഗ്രാം: സന്നിധാനം (57 രൂപ), പമ്പ,നിലയ്ക്കൽ (49 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിൽ (48 രൂപ). പീസ് കറി 100 ഗ്രാം: സന്നിധാനം (33 രൂപ), പമ്പ,നിലയ്ക്കൽ (32 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിൽ (31 രൂപ). കടലകറി 100 ഗ്രാം: സന്നിധാനം (33 രൂപ), പമ്പ,നിലയ്ക്കൽ (31 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിൽ (29 രൂപ). കിഴങ്ങ് കറി 100 ഗ്രാം: സന്നിധാനം (31 രൂപ), പമ്പ,നിലയ്ക്കൽ (29 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിൽ (28 രൂപ). ഉപ്പുമാവ് 200 ഗ്രാം: സന്നിധാനം (29 രൂപ), പമ്പ,നിലയ്ക്കൽ (25 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിൽ (24 രൂപ)
ഊണ് പച്ചരി (സാമ്പാർ, മോര്, രസം, പുളിശേരി, തോരൻ, അവിയൽ, അച്ചാർ): സന്നിധാനം (76 രൂപ), പമ്പ,നിലയ്ക്കൽ (73 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിൽ (69 രൂപ). ഊണ് പുഴുക്കലരി (സാമ്പാർ, മോര്, രസം, പുളിശേരി, തോരൻ, അവിയൽ, അച്ചാർ): സന്നിധാനം (76 രൂപ), പമ്പ,നിലയ്ക്കൽ (73 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിൽ (69 രൂപ). ആന്ധ്രാ ഊണ്: സന്നിധാനം (78 രൂപ), പമ്പ,നിലയ്ക്കൽ (74 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിൽ (70 രൂപ). വെജിറ്റബിൾ ബിരിയാണി 350 ഗ്രാം: സന്നിധാനം (76 രൂപ), പമ്പ,നിലയ്ക്കൽ (73 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിൽ (69 രൂപ). കഞ്ഞി(പയർ, അച്ചാർ ഉൾപ്പെടെ) 750 മില്ലി: സന്നിധാനം (41 രൂപ), പമ്പ,നിലയ്ക്കൽ (36 രൂപ),ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിൽ (34 രൂപ). കപ്പ 250 ഗ്രാം: സന്നിധാനം (37 രൂപ), പമ്പ,നിലയ്ക്കൽ (34 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിൽ (32 രൂപ).
തൈര് സാദം: സന്നിധാനം (55 രൂപ), പമ്പ,നിലയ്ക്കൽ (50 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിൽ (48 രൂപ). നാരങ്ങാ സാദം: സന്നിധാനം (52 രൂപ), പമ്പ,നിലയ്ക്കൽ (48 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിൽ (47 രൂപ). തൈര് (ഒരു കപ്പ്):സന്നിധാനം (15 രൂപ), പമ്പ,നിലയ്ക്കൽ ( 13 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിൽ (10 രൂപ).
വെജിറ്റബിൾ കറി 100 ഗ്രാം: സന്നിധാനം (27 രൂപ), പമ്പ,നിലയ്ക്കൽ (24 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിൽ (24 രൂപ). ദാൽ കറി 100 ഗ്രാം: സന്നിധാനം (27 രൂപ), പമ്പ,നിലയ്ക്കൽ (24 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിൽ (24 രൂപ). റ്റൊമാറ്റോ ഫ്രൈ 125 ഗ്രാം: സന്നിധാനം (37 രൂപ), പമ്പ,നിലയ്ക്കൽ (36 രൂപ),ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിൽ (32 രൂപ). പായസം 75 മില്ലി:സന്നിധാനം (17 രൂപ), പമ്പ,നിലയ്ക്കൽ (15 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിൽ (13 രൂപ). ഒനിയൻ ഊത്തപ്പം 125 ഗ്രാം: സന്നിധാനം (65 രൂപ), പമ്പ,നിലയ്ക്കൽ (58 രൂപ) ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിൽ (54 രൂപ). റ്റൊമാറ്റോ ഊത്തപ്പം 125 ഗ്രാം: സന്നിധാനം (63 രൂപ), പമ്പ,നിലയ്ക്കൽ (57 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിൽ (54 രൂപ).
ബേക്കറി സാധനങ്ങളുടെ ഇനം, അളവ്, സ്ഥലം (വില )എന്ന ക്രമത്തിൽ ചുവടെ:
വെജിറ്റബിൾ പഫ്സ് – 80 ഗ്രാം – സന്നിധാനം (20 രൂപ), പമ്പ, നിലയ്ക്കൽ (19). വെജിറ്റബിൾ സാൻവിച്ച് – 100 ഗ്രാം – സന്നിധാനം (25), പമ്പ, നിലയ്ക്കൽ (23). വെജിറ്റബിൾ ബർഗർ- 125 ഗ്രാം – സന്നിധാനം (32),പമ്പ, നിലയ്ക്കൽ (30). പനീർ റോൾ – 125 ഗ്രാം – സന്നിധാനം (34),പമ്പ, നിലയ്ക്കൽ (33). മഷ്റൂം റോൾ -125 ഗ്രാം – സന്നിധാനം (36), പമ്പ, നിലയ്ക്കൽ (35). വെജിറ്റബിൾ മസാല റോസ്റ്റ് വിത്ത് കുബ്ബൂസ്/ചപ്പാത്തി (1 എണ്ണം) -150 ഗ്രാം – സന്നിധാനം (34), പമ്പ, നിലയ്ക്കൽ (32). വെജിറ്റബിൾ ഡാനിഷ് – 75 ഗ്രാം – സന്നിധാനം (21), പമ്പ, നിലയ്ക്കൽ – (20). ദിൾക്കുഷ് – 60 ഗ്രാം – സന്നിധാനം (20), പമ്പ, നിലയ്ക്കൽ (18). സോയാബീൻ പിസ – 150 ഗ്രാം – സന്നിധാനം (52), പമ്പ, നിലയ്ക്കൽ (50). ബ്രഡ് മസാല- 180 ഗ്രാം – സന്നിധാനം (52), പമ്പ, നിലയ്ക്കൽ (50). സ്വീറ്റ്ന-80 ഗ്രാം – സന്നിധാനം (20),പമ്പ, നിലയ്ക്കൽ (17). ജാം ബൺ (1 പീസ്) – 60 ഗ്രാം – സന്നിധാനം (22),പമ്പ, നിലയ്ക്കൽ (20). മസാല റോൾ ( ചപ്പാത്തി/ കുബ്ബൂസ് 1 എണ്ണം) – 150 ഗ്രാം – സന്നിധാനം (48),പമ്പ, നിലയ്ക്കൽ (46). ചോക്കലേറ്റ് കേക്ക് പീസ്-50 ഗ്രാം – സന്നിധാനം (23),പമ്പ, നിലയ്ക്കൽ (20). സ്വീറ്റ് പഫ്സ് – 60 ഗ്രാം – സന്നിധാനം (23), പമ്പ, നിലയ്ക്കൽ (20). വാനില കേക്ക് പീസ്-50 ഗ്രാം – സന്നിധാനം (20),പമ്പ, നിലയ്ക്കൽ (18). ജാം ബ്രെഡ്- 50 ഗ്രാം – സന്നിധാനം (23),പമ്പ, നിലയ്ക്കൽ (20). ദിൽപസന്ത് പീസ്- 40 ഗ്രാം – സന്നിധാനം (20),പമ്പ, നിലയ്ക്കൽ (18). ബനാനാ പഫ്സ് – 90 ഗ്രാം – സന്നിധാനം (22),പമ്പ, നിലയ്ക്കൽ (21). വെജിറ്റബിൾ കട്ലറ്റ് – 50 ഗ്രാം – സന്നിധാനം (17), പമ്പ, നിലയ്ക്കൽ (15). ബ്രെഡ് – 350 ഗ്രാം – സന്നിധാനം (35), പമ്പ, നിലയ്ക്കൽ (32). ബൺ – 50 ഗ്രാം – സന്നിധാനം (9)പമ്പ, നിലയ്ക്കൽ (8). ക്രീം ബൺ – 80 ഗ്രാം – സന്നിധാനം (23), പമ്പ, നിലയ്ക്കൽ (21). വെജിറ്റബിൾ കുബ്ബൂസ് റോൾ – 150 ഗ്രാം – സന്നിധാനം (47), പമ്പ, നിലയ്ക്കൽ (45). ബനാന റോസ്റ്റ് ( ഹാഫ് ബനാനാ) – 50 ഗ്രാം – സന്നിധാനം (15), പമ്പ, നിലയ്ക്കൽ (13). വെജിറ്റബിൾ ഷവർമ (കുബ്ബൂസ് /ചപ്പാത്തി 1 എണ്ണം) – 150 ഗ്രാം – സന്നിധാനം (62), പമ്പ, നിലയ്ക്കൽ (60). വെജിറ്റബിൾ സമോസ-60 ഗ്രാം – സന്നിധാനം (14),പമ്പ, നിലയ്ക്കൽ (12). ബ്രെഡ് സാൻവിച്ച് (2 പീസ്) – 60 ഗ്രാം – സന്നിധാനം (23),പമ്പ, നിലയ്ക്കൽ (21). ആലൂപറാത്ത (2 പീസ്)-50 ഗ്രാം- സന്നിധാനം (50), പമ്പ, നിലയ്ക്കൽ (46). പുലാവ്- 350 ഗ്രാം- സന്നിധാനം (70), പമ്പ, നിലയ്ക്കൽ (68).
ജ്യൂസുകളുടെ ഇനം, അളവ്, സ്ഥലം (വില )എന്ന ക്രമത്തിൽ ചുവടെ:
ലെമൺ ജ്യൂസ് (210 മില്ലി): സന്നിധാനം- (21), പമ്പ/നിലയ്ക്കൽ- (21), ഇതരസ്ഥലങ്ങൾ (20). ആപ്പിൾ ജ്യൂസ് (210മില്ലി): സന്നിധാനം- (55), പമ്പ/നിലയ്ക്കൽ- (54), ഇതരസ്ഥലങ്ങൾ (52).
ഓറഞ്ച് ജ്യൂസ് (210 മില്ലി): സന്നിധാനം- (55), പമ്പ/നിലയ്ക്കൽ- (48), ഇതരസ്ഥലങ്ങൾ (47). പൈനാപ്പിൾ ജ്യൂസ് (210 മില്ലി): പമ്പ/നിലയ്ക്കൽ- (48) ഇതരസ്ഥലങ്ങൾ (41).
മുന്തിരി ജ്യൂസ് (210 മില്ലി): സന്നിധാനം- (55), പമ്പ/നിലയ്ക്കൽ- (48), ഇതരസ്ഥലങ്ങൾ (41). തണ്ണിമത്തൻ ജ്യൂസ് (210 മില്ലി): സന്നിധാനം- (43), പമ്പ/നിലയ്ക്കൽ- (32), ഇതരസ്ഥലങ്ങൾ (31).
കരിക്ക് : സന്നിധാനം- (45), പമ്പ/നിലയ്ക്കൽ- (40), ഇതരസ്ഥലങ്ങൾ (36). നാരാങ്ങ സോഡ( 210 എം.എൽ): സന്നിധാനം- (24) പമ്പ/നിലയ്ക്കൽ- (21) ഇതരസ്ഥലങ്ങൾ (20)
ബ്ലാക്ക് ടീ(ടീ ബാഗ് 90 മില്ലി): സന്നിധാനം- (11), പമ്പ/നിലയ്ക്കൽ- (10), ഇതരസ്ഥലങ്ങൾ (8).
ഗ്രീൻ ടീ (ടീ ബാഗ് 90 മില്ലി): സന്നിധാനം- (12), പമ്പ/നിലയ്ക്കൽ- (11), ഇതരസ്ഥലങ്ങൾ (9). കാർഡമം ടീ (മെഷീൻ 90 മില്ലി): സന്നിധാനം- (17), പമ്പ/നിലയ്ക്കൽ- (16), ഇതരസ്ഥലങ്ങൾ (15). ജിഞ്ചർ ടീ (മെഷീൻ 90 മില്ലി) : സന്നിധാനം- (17), പമ്പ/നിലയ്ക്കൽ- (16), ഇതരസ്ഥലങ്ങൾ (15).
ചായ(മെഷീൻ 90 മില്ലി): സന്നിധാനം- (10), പമ്പ/നിലയ്ക്കൽ- (8), ഇതരസ്ഥലങ്ങൾ (8).
കോഫി (മെഷീൻ 90 മില്ലി): സന്നിധാനം- (12), പമ്പ/നിലയ്ക്കൽ- (11), ഇതരസ്ഥലങ്ങൾ (10). മസാല ടീ (മെഷീൻ 90 മില്ലി): സന്നിധാനം- (18), പമ്പ/നിലയ്ക്കൽ- (17), ഇതരസ്ഥലങ്ങൾ (16).ലെമൺ ടീ (മെഷീൻ 90 മില്ലി) : സന്നിധാനം- (18), പമ്പ/നിലയ്ക്കൽ- (17), ഇതരസ്ഥലങ്ങൾ (16). ഫ്ളേവേർഡ് ഐസ് ടീ (മെഷീൻ 200 മില്ലി: സന്നിധാനം- (24), പമ്പ/നിലയ്ക്കൽ- (21), ഇതരസ്ഥലങ്ങൾ (20).
(പി.ആർ. ശബരി-7)
19 അടിയന്തര വൈദ്യ സഹായകേന്ദ്രങ്ങളൊരുക്കി ആരോഗ്യവകുപ്പ്
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി ആരോഗ്യവകുപ്പ്. നാളെ (നവംബർ 15) മുതൽ പമ്പ, നീലിമല, അപ്പാച്ചിമേട്, ചരൽമേട്, സന്നിധാനം, നിലയ്ക്കൽ, പന്തളം വലിയകോയിക്കൽ താൽക്കാലിക ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി ശബരിമല വാർഡ് എന്നിവിടങ്ങളിൽ സ്പെഷ്യൽ ഡ്യൂട്ടിയ്ക്കായി ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. പമ്പ, നിലയ്ക്കൽ, വടശേരിക്കര, റാന്നി പെരുനാട്, ഇലവുങ്കൽ, പന്തളം ഇടത്താവളം എന്നിവിടങ്ങളിൽ ആംബുലൻസ് സർവീസ് ഉറപ്പാക്കും. തീർത്ഥാടന കാലയളവിലേ ക്കാവശ്യമായ മരുന്നുകൾ, ബ്ലീച്ചിംഗ് പൗഡർ, ഓക്സിജൻ സിലിണ്ടർ, ആശുപത്രി ഉപകരണങ്ങൾ മുതലായവ കെ.എം.എസ്.സി.എൽ. മുഖേന പമ്പ ഗവ.ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.
തീർത്ഥാടന കാലയളവിൽ സാമൂഹികാരോഗ്യകേന്ദ്രം റാന്നി-പെരുനാട്, ഗവ.മെഡിക്കൽ കോളേജ് കോന്നി, അടൂർ ജനറൽ ആശുപത്രി, തിരുവല്ല, റാന്നി താലൂക്ക് ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ പ്രത്യേക ശബരിമല വാർഡ് സജ്ജീകരിക്കും. ഡി.വി.സി.യൂണിറ്റിന്റെ നേതൃത്വത്തിൽ വെക്ടർ കൺട്രോൾ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. സന്നിധാനം, അപ്പാച്ചിമേട്, നീലിമല, പമ്പ, എന്നീ ആശുപത്രികളിൽ വിദഗ്ദ്ധ കാർഡിയോളജി, പൾമണോളജി ഡോക്ടർമാരെ നിയമിച്ചു. കൂടാതെ, പമ്പ മുതൽ സന്നിധാനം വരെയുളള നടപ്പാതകളിലും കരിമലയിലുമായി 19 അടിയന്തര വൈദ്യ സഹായകേന്ദ്രങ്ങൾ ആരംഭിക്കും. ആവശ്യമായ നേഴ്സിംഗ് ആഫിസർ ജീവനക്കാരുടെ നിയമനം നടത്തിയിട്ടുണ്ട്.
ടെക്നിക്കൽ അസിസ്റ്റന്റിന്റെ നേതൃത്വത്തിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, പന്തളം ഇടത്താവളം എന്നിവിടങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായി ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയവരെ നിയമിച്ചു. ജനുവരി ഒന്ന് മുതൽ 14 വരെ കരിമല ഡിസ്പെൻസറി പ്രവർത്തിപ്പിക്കും. പന്തളം വലിയകോയിക്കൽ താൽക്കാലിക ആശുപത്രിയിൽ ആരോഗ്യസേവനത്തിനായി ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ശബരിമലയിലെ വിവിധ ആശുപത്രികളിൽ ഫിസിഷ്യൻ, ഓർത്തോപീഡീഷ്യൻ, അനസ്തറ്റിസ്റ്റ്, ജനറൽ സർജൻ, അസിസ്റ്റന്റ് സർജൻ എന്നീ ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്നതാണ്. കൂടാതെ പത്തനംതിട്ട ജനറൽ ആശുപത്രി ശബരിമല വാർഡിൽ അഞ്ച് ഡോക്ടർമാരുടെ സേവനവും ലഭ്യമാകുന്നതാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) എൽ അനിതാകുമാരി അറിയിച്ചു.
ആംബുലൻസ് വിവരം:
ഗവ: ആശുപത്രി, പമ്പ – അഡ്വാൻസ് ലൈഫ് സപ്പോർട്ട് (എഎൽഎസ്)- മൂന്ന്
ബേസിക് ലൈഫ് സപ്പോർട്ട് (ബിഎൽഎസ് ) അഞ്ച്
നിലക്കൽ – എഎൽഎസ്- മൂന്ന് , ബിഎൽഎസ്- മൂന്ന്
റാന്നി പെരുനാട് – ബിഎൽഎസ്- രണ്ട്
വടശേരിക്കര – ബിഎൽഎസ്- ഒന്ന്
ജനറൽ ആശുപത്രി, പത്തനംതിട്ട – ബിഎൽഎസ് – നാല്
പന്തളം വലിയകോയിക്കൽ – ബിഎൽഎസ് – ഒന്ന്


