തിരുവല്ല – ഇന്ന് രാവിലെ മഞ്ഞാടിയിലെ സേനയി കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച “അമേലിയ, ദി വാർഡ്രോബ് ” എന്ന തനത് ജയ്‌പൂർ കോട്ടൺ വസ്ത്രങ്ങളുടെയും, ആഭരണങ്ങളുടെയും, ചെരുപ്പുകളുടെയും പുതിയ ഷൂറൂമിന്റെ ഉദ്ഘാടനം നടിയും, സംരംഭകയുമായ ശ്രീമതി. പൂർണ്ണിമ ഇന്ദ്രജിത്ത് നിർവ്വഹിച്ചു. തിരുവല്ല എംഎൽഎ അഡ്വ. മാമ്മൻ വർഗ്ഗീസ് നിലവിളക്കിൽ തിരി തെളിയിച്ചു ചടങ്ങിന് തുടക്കമിട്ടു. ദക്ഷിണേന്ത്യയിലെ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റായ രെഞ്ചു രെഞ്ചിമാർ അടക്കം നിരവധി പ്രമുഖർ ചടങ്ങിൽ പങ്കുകൊണ്ടു.
“അമേലിയ” എന്ന ബ്രാൻഡ് തിരുവല്ലക്ക് അഭിമാനമായി മാറുകയാണ് എന്ന് എംഎൽഎ തന്റെ പ്രസംഗത്തിൽ പറഞ്ഞു. ശ്രീമതി അമ്പിളി അജയകുമാറിന്റെ ഈ പുതിയ സംരംഭത്തെ തിരുവല്ലക്കാരും, തനത് ജയ്പ്പൂർ കോട്ടൺ വസ്ത്രങ്ങൾ ഇഷ്ടപ്പെടുന്ന മലയാളികളെല്ലാം ഏറ്റെടുക്കുമെന്നും അമേലിയ വിജയിക്കുമെന്നുറപ്പുണ്ടന്നും ഉദ്ഘാടന പ്രസംഗത്തിൽ ശ്രീമതി. പൂർണ്ണിമാ ഇന്ദ്രജിത്ത് പറഞ്ഞു. താനും കൂടി ഉളപ്പെടുന്ന തിരുവല്ല നിവാസികൾക്ക് അമേലിയയുടെ പുതിയ ഷോറൂം സന്തോഷം നൽകുന്നെന്നും, ചടങ്ങിലേക്ക് കുടുംബാംഗമാണ് തന്നെ ക്ഷണിച്ചതിൽ നന്ദിയുണ്ടന്നും രെഞ്ചു രെഞ്ചിമാർ പറഞ്ഞു.

സ്വാഗത പ്രസംഗത്തിൽ ശ്രീ. അജയകുമാർ വല്ലുഴത്തിൽ തന്റെ സഹധർമ്മിണിയുടെ ഈ പുതിയ ആശയത്തെ താൻ കൂടി പിന്തുണക്കുകയും, നടപ്പിലാകുകയും ചെയ്തതിൽ അഭിമാനമുണ്ടന്നും എല്ലാ പ്രിയപ്പെട്ടവരുടെയും, പിന്തുണ ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചു. മറുപടി പ്രസംഗത്തിൽ ശ്രീമതി. അമ്പിളി അജയകുമാർ എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും ഈ സംരംഭം ആരംഭിക്കാൻ സഹായിച്ച സ്റ്റാഫ്, ഇന്റീരിയൽ മനോഹരമായി ചെയ്ത പുല്ലാട് സ്വദേശിയായ അപ്പുവിനെയും, പിതാവിനെയും സ്റ്റേജിലേക്ക് ക്ഷണിച്ചു ആദരിക്കുകയും ഉപഹാരം കൈമാറുകയും ചെയ്തു. അജയകുമാർ, അമ്പിളി അജയകുമാർ ദമ്പതികളുടെ മക്കളായ ലക്ഷ്മി, അർജുൻ, പാർവതി, മരുമകൻ ശ്രീശാന്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്ത അതിഥികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

