അടൂർ – 45 ലിറ്റർ പഴകിയ എണ്ണ, വലിയ ഉരുളി ചിക്കൻ, പഴകിയ ചോറ്, പഴകിയ ന്യൂഡിൽസ്, പഴകിയ മുട്ട, കാലാവധി കഴിഞ്ഞ കുബ്ബൂസ്, പഴകിയ ചിക്കൻ എന്നീ സാധനങ്ങളാണ് പിടിച്ചെടുത്തത്. ബൈപ്പാസിലെ വ്യാപാര സ്ഥാപനങ്ങളായ കെ എഫ് സി, ഫിൽ ഫിൽ, തബാബ്, പ്ലേറ്റ്സ് ബൈ നേഹ, പറക്കൻസ്, റെഡ് ടീ എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ സാധനങ്ങൾ പിടിച്ചെടുത്തത്. കഴിഞ്ഞ ആഴ്ച നടന്ന പരിശോധനയിലും വലിയ തോതിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തിരുന്നു.
കണ്ടെത്തിയ പ്രധാന ലംഘനങ്ങൾ:
1. KFC ബൈപാസ് – പഴകിയ എണ്ണ
2. ഫിൽ ഫിൽ റെസ്റ്റോറന്റ് – പഴകിയ ഫുഡ് ഐറ്റംസ്
3. തബാദ് – പഴകിയ ഭക്ഷണങ്ങൾ
4. പ്ലേറ്റ്സ് ബൈ നേഹ – പഴകിയ ഫുഡ് ഐറ്റംസ്
5. പറക്കൻസ് – കാലാവധി കഴിഞ്ഞ കുബൂസ്
6. ഡയാന – പഴകിയ എണ്ണ
7. റെഡ് ടീ – പഴകിയ ചിക്കൻ ഉൽപ്പന്നങ്ങൾ
8. Black Pepper – പഴകിയ ബീഫ് കാൽ ഫോയിൽ പേപ്പറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി.

What do you feel about this post?
0%
Like
0%
Love
0%
Happy
100%
Haha
0%
Sad
0%

