വിദ്യാഭ്യാസത്തിലൂടെ ആത്മവിശ്വാസം ആർജിക്കാം: ദീനാമ്മ റോയി

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ആത്മവിശ്വാസം നേടുന്നതിനൊപ്പം കാലഘട്ടത്തിന് അനുസരിച്ച് മുന്നേറാൻ വിദ്യാഭ്യാസത്തിലൂടെ സാധിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി. ജോലിക്ക് വേണ്ടി മാത്രമാകരുത് പഠനം. ഏത് പ്രായത്തിലുള്ളവർക്കും പഠിക്കാനുള്ള സാഹചര്യം നിലവിലുണ്ട്. തുടർച്ചയായ പഠനത്തിലൂടെ വ്യത്യസ്തങ്ങളായ അറിവ് സ്വന്തമാക്കാൻ ഓരോരുത്തരും ശ്രമിക്കണം. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും ജില്ല സാക്ഷരത മിഷനും സംഘടിപ്പിച്ച വൈജ്ഞാനിക സാഹിത്യ സാംസ്‌കാരിക സെമിനാർ ജില്ല ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ല പഞ്ചായത്ത് പ്രസിഡന്റ്.

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വി പി ജഗതി രാജ് അധ്യക്ഷനായി. ജില്ല പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജി ശ്രീനാദേവി കുഞ്ഞമ്മ, ജില്ല പഞ്ചായത്തംഗം ബിജു ടി ജോർജ്, സാക്ഷരത മിഷൻ ജില്ല കോർഡിനേറ്റർ ടോജോ ജേക്കബ്, അസിസ്റ്റന്റ് കോർഡിനേറ്റർ ആർ സിംല, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ജില്ലയിലെ പഠന കേന്ദ്രങ്ങളായ ആറന്മുള കോളജ് ഓഫ് എഞ്ചിനീയറിംഗിലെ ജിഷ ബാലകൃഷ്ണൻ, അടൂർ കോളജ് ഓഫ് അപ്ലൈഡ് സയൻസിലെ ഷീബ എൻ ജോസ്, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർമാരായ കെ ആർ അമൃത, ഡോ. ജെ ശ്രീജ, പി പി ഗ്രീഷ്മ, സുബി പ്രിയ ലക്ഷ്മി, വി കെ ശ്രീരേഖ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *