വൺ മില്യൻ തൂഫാൻ ഗോൾസ് വേൾഡ് കപ്പ് ; തലവടി സിഎംഎസ് ഹൈസ്ക്കൂളിൽ പ്രവചന മത്സരം

Alappuzha Sports
Print Friendly, PDF & Email

തലവടി : അങ്ങ് അമേരിക്കയിൽ കാൽപന്ത് കളിയുടെ ലോക കപ്പിന് വേണ്ടിയുള്ള പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കി ശേഷിക്കുമ്പോൾ തലവടി സിഎംഎസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളുടെ ആവേശം വാനോളമുയർത്തി പ്രവചന മത്സരത്തിൽ പങ്കാളികളായി. ലോക കപ്പ് കിരീടം അണിയുവാൻ സാധൃതയുള്ള രാജ്യങ്ങളുടെ പേര് എഴുതി പ്രവചന പെട്ടിയിൽ സ്കൂൾ ചെയർമാൻ വിജിൽ വർക്കി ആദ്യ കൂപ്പൺ നിക്ഷേപ്പിച്ചു. ചടങ്ങിൽ പ്രധാന അധ്യാപകൻ റെജിൽ സാം മാത്യു അധ്യക്ഷത വഹിച്ചു.സ്പോർട്ട്സ് കൺവീനർ രമ്യ ബാബു ,മേഴ്സി മാത്യു, സൂസൻ വി. ഡാനിയേൽ,ഫാത്തിമ കബീർ, പ്രവീണ സുരേഷ്, സംഗീത എം. കെ, ജോസി സാറാ ജോർജ്ജ്, നീതു മാത്യു, വിൻ്റു മെറിൻ ജെയിംസ്, ആൻസി ജോസഫ്, സുഗു ജോസഫ്, ശ്രീകാന്ത് ആർ, ജോബിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.

 

ലഹരി വിമുക്ത തലമുറ ലക്ഷ്യമിട്ട് വിദ്യാഭ്യാസ വകുപ്പിന്റെ വൺ മില്യൻ തൂഫാൻ ഗോൾസ് വേൾഡ് കപ്പ് 2026 ന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ ജോർജ്ജിയൻ ഒളിമ്പ്യൻ സ്പോർട്ട്സ് സെന്ററിൽ വിദ്യാർത്ഥികൾക്ക് ഫുട്ബോൾ സൗഹൃദ മത്സരം ഉൾപ്പെടെ സംഘടിപ്പിച്ചിരുന്നു.

സൗഹൃദ മത്സരം ആയിരുന്നെങ്കിലും വീറും വാശിയും ഒട്ടും കുറവായിരുന്നില്ല. ഒടുവിൽ അർജ്ജന്റീന ടീം ആയി കളത്തിലിറങ്ങിയവർ വിജയം നേടി.
പ്രവചന പെട്ടിയിൽ നിന്നും നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുക്കപെടുന്ന വിദ്യാർത്ഥികൾക്ക് പൂർവ്വ വിദ്യാർത്ഥി അഡ്വ. എം. ആർ സുരേഷ്കുമാർ സ്പോൺ സർ ചെയ്ത ആകർഷകമായ സമ്മാനങ്ങൾ നല്കുമെന്ന് പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് റവ .സോജി വർഗ്ഗീസ് ജോൺ, ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വാലയിൽ ഇടിക്കുള, ട്രഷറാർ എബി മാത്യു ചോളകത്ത് എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *