ഇലവുംതിട്ട – ടെഹ്‌റാഡൂണിൽ വെച്ച് നടന്ന 21-മത് നാഷണൽ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി പ്രണവ് ബാലു, ഇലവുംതിട്ട !! വിജയത്തിന്റെ ഉയരത്തിൽ മുത്തമിട്ട നാടിന്റെ അഭിമാനമായ അല്ലുകുട്ടൻ എന്ന ബാലുവിന് അഭിനന്ദനം പറയാൻ വാക്കുകളില്ല. നേരത്തെ ചൈനയിലെ തായ്‌വാനിൽ നടന്ന ആർട്ടിസ്റ്റിക്ക് റോളർ സ്കേറ്റിങ്ങ് ഓപ്പൺ ചാമ്പ്യൻഷിപ്പിൽ കപ്പിൾ ഡാൻസിൽ ഗോൾഡ് മെഡൽ, ഫ്രീ സ്‌കേറ്റിങ്, സോളോ ഡാൻസ് എന്നീ ഇനങ്ങളിൽ 2 സിൽവർ മെഡലും കരസ്ഥമാക്കി ഇന്ത്യക്ക് വേണ്ടി പ്രതിനിധീകരിച്ച ഇലവുംതിട്ടക്കാരൻ പ്രണവ് ബാലു ആയിരുന്നു. ചെറുപ്പം മുതൽ പ്രണവിന്റെ ഇഷ്ടങ്ങൾക്കൊപ്പം പിന്തുണയുമായി കൂടെ നിൽക്കുന്ന ഇലവുംതിട്ട തറയിൽ സൂപ്പർമാർക്കറ്റ് ഉടമയായ ബാലുവിനും, ചൈതന്യക്കും അഭിനന്ദനങ്ങൾ. ലോക ചാമ്പ്യനായ പത്തനംതിട്ടക്കാരൻ അഭിജിത്ത് അമൽരാജ്ഉം , എഷ്യൻ ചാമ്പ്യൻഷിപ്പ് ഗോൾഡ് ജേതാവ് വക്കാസ്യ ലക്ഷമി നാരായണും ആണ് പ്രണവിന്റെ പരിശീലകർ.
നാടിന്റെ അഭിമാന താരത്തിന് ലോക ചാമ്പ്യൻഷിപ്പുകൾ അടക്കം വിജയം നേടാൻ സാധിക്കട്ടെ എന്ന പ്രാർത്ഥനാപൂർവ്വമായ ആശംസകളോടെ,
ടീം പത്തനംതിട്ടക്ക് വേണ്ടി, ജിബു വിജയൻ ഇലവുംതിട്ട

What do you feel about this post?
Like
Love
Happy
Haha
Sad

