റാന്നി: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും ഇന്ധന വിലവർധനവിനുമെതിരെ രാഷ്ട്രീയ ജനതാദൾ (RJD) റാന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റാന്നി പോസ്റ്റ് ഓഫീസ് മുന്നിൽ ധർണ നടത്തി. ധർണ RJD റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് പ്രശാന്ത് ബി മോളിക്കൽ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിലക്കയറ്റത്തിനും ഇന്ധന വിലവർധനവിനുമെതിരെ ശക്തമായ ജനകീയ ഇടപെടൽ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ലിജോമോൻ കെ ആർ അധ്യക്ഷത വഹിച്ചു. RJD ജില്ലാ ഭാരവാഹികളായ മാത്യു ഡാനിയേൽ റാന്നി, മാത്യൂസ് മാമൻ,ജോമോൻ കൊച്ചേത്, നിയോജക മണ്ഡലം ഭാരവാഹികൾ ആസിയ ബീവി, സണ്ണി വെച്ചൂച്ചിറ, എബ്രഹാം ബി തോമസ് എന്നിവർ പ്രസംഗിച്ചു . ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ച് ജനാധിപത്യപരമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ അറിയിച്ചു.

What do you feel about this post?
Like
Love
Happy
Haha
Sad

