ഓമല്ലൂർ : 40 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ജയൻ ഓമല്ലൂർ ബി.ജെ.പിയിൽ ചേർന്നു ദേശീയ ജനാധിപത്യ മുന്നണി ആറന്മുള നിയോജകമണ്ഡലം സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കോഴഞ്ചേരിയിൽ നടന്ന കൺവെൻഷനിൽ വെച്ച് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് ജയൻ ഓമല്ലൂരിനെ ദേശീയതയിലേക്ക് സ്വീകരിച്ചത്. നിലവിൽ കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗവും രണ്ട് പ്രാവിശ്യം ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും ഒരു പ്രാവശ്യം ഓമല്ലൂർ ഗ്രാമപഞ്ചായത്ത് മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട് ജയൻ ഓമല്ലൂർ.



