കട്ടപ്പുറം പള്ളി വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് 3 മുതൽ 7 വരെ

Pathanamthitta
Print Friendly, PDF & Email

തിരുവല്ല : കാവുംഭാഗം കട്ടപ്പുറം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാളിന് വികാരി ഫാ. ജോജി എം. എബ്രഹാം കൊടിയേറ്റി. മെയ് 3 മുതൽ 7 വരെയാണ് പെരുന്നാൾ. മൂന്നിന് 7 മണിക്ക് മണിപ്പുഴ റാസ, നാലിന് രാവിലെ 7 ന് വിശുദ്ധ കുർബ്ബാന ഫാ. ഏബ്രഹാം വർഗീസ് വൈകിട്ട് 7 മണിക്ക് അഴിയിടത്തുചിറ റാസ, അഞ്ചിന് വൈകിട്ട് 7 മണിക്ക് പെരിങ്ങര റാസ, ആറിന് 4 മണിക്ക് തോണിക്കടവ് റാസ, വൈകിട്ട് 6 മണിക്ക് ഡോ. ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സന്ധ്യാനമസ്കാരം, 7 മണിക്ക് കാവുംഭാഗം റാസ, 8 മണിക്ക് സെമിത്തേരിയിൽ ധൂപപ്രാർത്ഥന, ശ്ലൈഹിക വാഴ്‌വ്, ഏഴാം തീയതി രാവിലെ 8:30 മണിക്ക് ചെന്നൈ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന, വെച്ചൂട്ട് സദ്യ, വൈകിട്ട് നാലിന് പള്ളിയിൽ നിന്നും ആഘോഷമായ റാസ കൊടിയിറക്ക്. ഫാ. ജോജി എം. എബ്രഹാം (വികാരി), വർക്കി കോശി (ട്രസ്റ്റി), ജോബി പി. തോമസ് (സെക്രട്ടറി), വർഗീസ് പി. സി, ജിബിൻ ജേക്കബ് (കൺവീനേഴ്സ്) എന്നിവരുടെ നേതൃത്വത്തിൽ കമ്മറ്റി പ്രവർത്തിക്കുന്നു.

Photo : കട്ടപ്പുറം സെൻ്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിലെ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ കൊടിയേറ്റ് വികാരി ഫാ. ജോജി എം. ഏബ്രഹാം നിർവ്വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *