പത്തനംതിട്ട ജില്ലാ അറിയിപ്പുകൾ – 21/8/2024

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട ജില്ലാ അറിയിപ്പുകൾ

*സ്വയംതൊഴിൽ ശില്പശാല
റാന്നി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽഎംപ്ലോയ്മെന്റ് വകുപ്പ് മുഖേന നടപ്പാക്കുന്ന സ്വയംതൊഴിൽ പദ്ധതികളെക്കുറിച്ചുള്ള ബോധവൽക്കരണ ശില്പശാല ഓഗസ്റ്റ് 22 ന് രാവിലെ 10 ന് റാന്നി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ നടക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സേവനങ്ങൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇ-എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സംവിധാനം മുഖേന ലഭ്യമാക്കുന്നതിനെ സംബന്ധിച്ച വിശദമായ ക്ലാസും നടക്കും.

*ഉജ്ജ്വലബാല്യം പുരസ്‌കാരം: തീയതി നീട്ടി
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് അപേക്ഷിക്കാനുള്ള സമയ പരിധി ഓഗസ്റ്റ് 31 വരെ നീട്ടി. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമുഹികം, പരിസ്ഥിതി സംരക്ഷണം, ഐടി മേഖല, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശിൽപനിർമ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ ഏറ്റവും മികവാർന്ന കഴിവ് തെളിയിച്ചിട്ടുള്ള ആറിനും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് (ഭിന്നശേഷിക്കാർ ഉൾപടെ) ഉജ്ജ്വലബാല്യം പുരസ്‌കാരം നൽകുന്നത് . 6-11, 12-18 എന്നീ പ്രായവിഭാഗങ്ങളിൽ തരംതിരിച്ചാണ് പുരസ്‌കാരം. 2023 ജനുവരി 1 മുതൽ 2023 ഡിസംബർ 31 വരെയുള്ള കാലയളവിൽ പ്രാഗത്ഭ്യം തെളിയിച്ച കുട്ടികളെയാണ് അവാർഡിന് പരിഗണിക്കുക. അപേക്ഷകൾ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, മൂന്നാം നില, മിനി സിവിൽ സ്റ്റേഷൻ, കച്ചേരിപ്പടി, ആറൻമുള 689533 നിന്നും ലഭിക്കും.
ഫോൺ :0468 2319998.
വെബ് സൈറ്റ് :ww.wcd.kerala.gov.in.

*കമ്മ്യുണിറ്റി വുമൺ ഫെസിലിറ്റേർ നിയമനം
വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിൽ കമ്മ്യുണിറ്റി വുമൺ ഫെസിലിറ്റേറ്റരെ നിയമിക്കുന്നു.യോഗ്യത എം.എസ്.ഡബ്ല്യു അല്ലെങ്ങിൽ തത്തുല്യമായ വിമൺ സ്റ്റഡീസ്, സോഷ്യോളജി എന്നീ വിഷയങ്ങളിൽ റഗുലർ ബാച്ചിൽ പഠിച്ച് മാസ്റ്റർ ബിരുദം.മുൻ പരിചയമുള്ളവർക്കും പത്തനംതിട്ട ജില്ലക്കാർക്കും മുൻഗണന. അപേക്ഷകൾ ഓഗസ്റ്റ് 27 വരെ ഐസിഡിഎസ് സൂപ്പർ വൈസറുടെ ഓഫീസിൽ സമർപ്പിക്കാം.
ഫോൺ: 0473 5265238, 9496042669.

*ആര്യ പദ്ധതി ; സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം
പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പിലാക്കിയ അട്രാക്റ്റിങ്ങ് ആന്റ് റീട്ടെയ്‌നിങ്ങ് യൂത്ത് ഇൻ അഗ്രികൾച്ചർ (ആര്യ) പദ്ധതിയിൽ ചേരുന്നതിന് സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം.35 വയസുവരെയുള്ള യുവതി യുവാക്കളെ കാർഷിക മേഖലയിലേക്ക് ആകർഷിച്ച് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിലൂടെ വരുമാനം ഉറപ്പാക്കാനും അവരെ സ്വയം പര്യാപ്തരാക്കുവാനുമാണ് പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്. ഇതിനായി പരിശീലനങ്ങൾ, സാങ്കേതിക സഹായങ്ങളും കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ക്രമീകരിക്കും. https://forms.gle/f9ADEJEnoRD3PJXH8 എന്ന ലിങ്കിലൂടെ ഓൺലൈനായോ നേരിട്ടോ അപേക്ഷ സമർപ്പിക്കാം.
ഫോൺ : 9526160155.

*കെൽട്രോൺ : അപേക്ഷ ക്ഷണിച്ചു
കെൽട്രോണിൽ ഇന്ത്യൻ ആന്റ് ഫോറിൻ അക്കൗണ്ടിംഗ് (എട്ടുമാസം), കമ്പ്യൂട്ടറൈസിഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (മൂന്നുമാസം), ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിംഗ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി/ പ്ലസ് ടു /ഡിഗ്രി കഴിഞ്ഞവർക്ക് അപേക്ഷിക്കാം.
ഫോൺ : 9072592412, 9072592416.

*എംഎസ്എംഇ വർക്ഷോപ്പ്
എംഎസ്എംഇ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗത്തെ കുറിച്ച് അറിവ് നേടാൻ അഗ്രഹിക്കുന്ന സംരഭകർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് (കീഡ് ) മൂന്ന് ദിവസത്തെ വർക്ഷോപ്പ് സംഘടിപ്പിക്കും. ഓഗസ്റ്റ് 29 മുതൽ 31 വരെ കളമശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. അവസാന തീയതി ഓഗസ്റ്റ് 26.
ഫോൺ: 0484 2532890/2550322/9188922785.

*മസ്റ്ററിംഗ് നടത്തണം
കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡ് പത്തനംതിട്ട ജില്ലാ ഓഫീസിൽ നിന്നും 2023 ഡിസംബർ 31 വരെ ക്ഷേമനിധി പെൻഷൻ കൈപ്പറ്റിയവരും ലൈഫ്സർട്ടിഫിക്കറ്റ് ക്ഷേമനിധി ഓഫീസിൽ സമർപ്പിച്ചവരും സെപ്റ്റംബർ 30 ന് മുമ്പ് അക്ഷയവഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
ഫോൺ : 0468 2223169.

Leave a Reply

Your email address will not be published. Required fields are marked *