പത്തനംതിട്ട : ജനറൽ ആശുപത്രിയിൽ രോഗീ സന്ദർശനസമയം വൈകുന്നേരം 4 മണി മുതൽ 6 മണി വരെ, ആ സമയത്ത് പോലും സന്ദർശന ഫീസ് ഈടാക്കുന്നു. അട്ടച്ചാക്കൽ സ്വദേശി സന്തോഷ് കടമാട്ടിനും കുടുംബത്തിനുമാണ് ഈ ദുരവസ്ഥ ഉണ്ടായത്. പഴയ അധികാരം വെച്ച് പത്തനംതിട്ട നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് വികസന കമ്മറ്റി ചെയർമാൻ ജെറി അലക്സിന്റെ ശ്രദ്ധ ഇക്കാര്യത്തിൽ ക്ഷണിക്കുന്നതായി നാട്ടുകാർ.. പക്ഷെ പത്തനംതിട്ട മുനിസിപ്പാലിയുടെ അധികാരത്തിൽ നിന്ന് ജില്ലാ പഞ്ചായത്തിന്റെ അധികാര പരിധിയിലേക്ക് ആശുപത്രി ആരോഗ്യ മന്ത്രിയുടെ താൽപ്പര്യാർത്ഥം മാറ്റിയതിനാൽ ഏർപ്പെടുത്തിയ പ്രത്യേക പൊതുജനങ്ങൾക്കായുള്ള ചുങ്കം ആകും ഇത് ? മുനിസിപ്പാലിറ്റിക്ക് ഇപ്പോൾ ഈ ആശുപത്രിയുമായി ബന്ധപ്പെട്ട അധികാരം ഇല്ലന്നെതാണ് അറിയുന്നത് . ജില്ല പഞ്ചായത്തിന്റെ പ്രത്യേക ചുങ്കം ചോദ്യം ചെയ്യപ്പെടണം . !!
ജനറൽ ആശുപത്രിയുടെ കെട്ടിട നിർമ്മാണം വേഗത്തിൽ ആകണം, മതിയായ പാർക്കിംഗ് സംവിധാനങ്ങളും സുരക്ഷസംവിധാനങ്ങളും ഒരുക്കണം നിരവധി രോഗികളും സന്ദർശകരും ഇത്തരത്തിലുള്ള പലവിധ ദുരിത സാഹചര്യങ്ങൾ നേരിടുന്നുണ്ട്. ഈ വേനൽ കാലത്ത് രോഗികൾക്കും കൂട്ടിരുപ്പ്കാർക്കും ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കാൻ ഓരോ വാർഡിലും രണ്ട് വാട്ടർ പ്യൂരിഫയർ എങ്കിലും സ്ഥാപിക്കണം എന്ന് തുടങ്ങി നിരവധി ആവശ്യകാര്യങ്ങൾ ജനറൽ ആശുപത്രിയിൽ നടപ്പിലാക്കണം. എന്നൊക്കെ നാട്ടുകാർ വിലപിക്കുന്നുണ്ട് ആരാണ് കേൾക്കേണ്ടത് ?


