അടൂർ : തൂങ്ങി മരിച്ച സുഹൃത്തിന്റെ ചരമ വാർഷിക ദിനാചരണത്തിൽ പങ്കെടുക്കാൻ വന്ന യുവാവ് സ്വന്തം വീടിന് സമീപം തൂങ്ങി മരിച്ച നിലയിൽ. പന്തളം തെക്കേക്കര മാമൂട് ചെന്നായ്ക്കുന്ന് കോളനിയിൽ തെങ്ങുവിള വീട്ടിൽ രാജേന്ദ്രന്റെ മകൻ ഉണ്ണീസ് (25) ആണ് മരിച്ചത്. സ്വന്തം വീടിന്റെ പിന്നിലെ മരത്തിലാണ് മൃതദേഹം കണ്ടത്. പന്തൽ പണിക്കാരനായിരുന്നു. കൊട്ടാരക്കരയിൽ പണിക്ക് പോയിരുന്ന ഉണ്ണീസ്, കഴിഞ്ഞവർഷം ചെന്നായക്കുന്നു കോളനിയിൽ തൂങ്ങിമരിച്ച അജയന്റെ ഒന്നാം ചരമവാർഷികത്തിൽ പങ്കെടുക്കാൻ വന്നതാണ്. ഇന്നലെ ആയിരുന്നു ചരമവാർഷിക ദിനം. ഉണ്ണീസ് അവിവാഹിതനാണ്. കൊടുമൺ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.


