കുവൈറ്റിലുള്ള പ്രവാസിയുടെ നാട്ടിലെ വീട്ടിൽ മോഷണം ; എട്ടര പവൻ സ്വർണവും മൊബൈൽ ഫോണും മോഷ്ടിച്ചു

Crime
Print Friendly, PDF & Email

തിരുവല്ല – കുവൈറ്റിലുള്ള പ്രവാസിയുടെ വീട് കുത്തിത്തുറന്ന് എട്ടര പവന്‍ സ്വര്‍ണവും മൊബൈല്‍ ഫോണും മോഷ്ടിച്ചു. പുളിക്കീഴ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കാരയ്ക്കല്‍ വാഴപ്പറമ്പില്‍ വീട്ടിലാണ് സംഭവം. 21 ന് വൈകിട്ട് ആറിനും ഇന്നലെ വൈകിട്ട് അഞ്ചിനും ഇടയ്ക്കുള്ള സമയത്താണ് മോഷണം നടന്നതെന്ന് കരുതുന്നു. ഉടമസ്ഥനും കുടുംബവും കുവൈറ്റിലായതിനാല്‍ ബന്ധുവായ റെനിയാണ് വീട് നോക്കുന്നത്. 21 ന് വൈകിട്ട് മൂന്നിന് റെനി വീട്ടിലെത്തിയിരുന്നു. ആറിന് മടങ്ങിപ്പോവുകയും ചെയ്തു. ഇന്നലെ വൈകിട്ട് അഞ്ചിന് വീണ്ടും എത്തിയപ്പോഴാണ് വീടിന്റെ കതക് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ബെഡ്‌റൂമിലെ പൂട്ടിയിരുന്ന അലമാരി കുത്തിത്തുറന്ന് സേഫില്‍ സൂക്ഷിച്ചിരുന്ന എട്ടര പവന്‍ സ്വര്‍ണാഭരണങ്ങളും വിസിറ്റിങ് റൂമില്‍ വച്ചിരുന്ന മൊബൈല്‍ ഫോണുമാണ് മോഷ്ടിക്കപ്പെട്ടത്. ആകെ 5.10 ലക്ഷം രൂപയുടെ നഷ്ടമാണ് വന്നിരിക്കുന്നത്. റെനിയുടെ പരാതിയില്‍ പുളിക്കീഴ് പൊലീസ് കേസ് എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *