മെഴുവേലി – ഒരു നൂറ്റാണ്ടു മുമ്പ് സരസകവി മൂലൂർ എസ് പദ്മനാഭപ്പണിക്കർ തന്റെ മകന്റെ പാവനസ്മരണക്കായി ആരംഭിച്ച ഗംഗാധര വിദ്യാശാല എൽപി സ്‌കൂൾ എന്ന മെഴുവേലി ജി വി എൽ പി സ്കൂൾ പുതിയതായി ആരംഭിക്കുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ എയർ കണ്ടീഷൻഡ് പ്രീ സ്കൂളിന്റെ ഉദ്ഘാടനം 2023 ഒക്ടോബർ 24 വിജയദശമി ദിനത്തിൽ മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പിങ്കി ശ്രീധർ നിർവ്വഹിച്ചു . വാർഡ് മെമ്പർ ശ്രീദേവി ടോണിയുടെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർ അജയകുമാർ നവോത്ഥാന സചിത്ര ചുവർ പ്രകാശനം ചെയ്തു. പ്രീസ്കൂൾ വിദ്യാഭ്യാസം : ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും എന്ന വിഷയത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വിഷയ സമിതി സംസ്ഥാന കൺവീനർ ഡോ.ടി പി കലാധരൻ ക്ലാസ് നയിച്ചു . പന്തളം ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബി എസ് അനീഷ് മോൻ ,മെഴുവേലി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളെ പ്രതിനിധീകരിച്ചുകൊണ്ടു വാർഡ് മെമ്പർമാരായ രജനി അശോകൻ , ഷൈനി ലാൽ , ഡി ബിനു, രജനി ബിജു ,എസ് എസ് കെ ജില്ലാ കോഡിനേറ്റർ ഡോ.ലെജു പി തോമസ്, എന്നിവർ യോഗത്തിൽ സംബന്ധിച്ചു. കേരള ശാസ്ത്ര സാഹിത്യ പക്ഷത്തിന്റെ അക്കാദമിക പിന്തുണയും മെഴുവേലി ഗ്രാമപഞ്ചായത്തിന്റെ സർവ്വവിധ സഹായങ്ങളും ലഭിക്കുന്ന പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് നാട്ടുകാരുടെ വലിയ പിന്തുണയാണ് കിട്ടുന്നത്.



