പ്രധാനമന്ത്രി കിസാൻ ആനുകൂല്യം ലഭിക്കാത്തവർ തപാൽ വകുപ്പിന്റെ അക്കൗണ്ട് തുടങ്ങണം

Kerala Pathanamthitta

പത്തനംതിട്ട – പ്രധാനമന്ത്രി കിസാൻ സമ്മാന നിധി പദ്ധതിയിൽ ആനുകൂല്യം ലഭിക്കാത്തവർ തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്ക് വഴി ആധാർ സീഡ് ചെയ്തു അക്കൗണ്ട് തുടങ്ങാൻ അവസരം. സെപ്റ്റംബർ 30ന് മുൻപായി പോസ്റ്റ് ഓഫീസുകൾ വഴി ആധാർ സീഡ് ചെയ്താൽ ഒക്ടോബറിൽ വിതരണം ചെയ്യുന്ന അടുത്ത ഗഡുവും മുടങ്ങിയ ഗഡുവും കർഷകർക്ക് ലഭിക്കും. ആധാർ നമ്പർ, ഓടിപി ലഭിക്കാൻ മൊബൈൽഫോൺ, അക്കൗണ്ട് തുറക്കാൻ 200 രൂപ എന്നിവയുമായി പോസ്റ്റ് ഓഫീസിലോ പോസ്റ്റുമാനെയോ സമീപിക്കാം.

ആനുകൂല്യം ലഭിക്കാൻ ആധാർ ബന്ധിത ബാങ്ക് അക്കൗണ്ട് തുടങ്ങണം. അക്ഷയ കേന്ദ്രം വഴിയോ വെബ്‌സൈറ്റ് മുഖേന സെൽഫ് മോഡിലോ ആധാർ ഉപയോഗിച്ച് ഇ-കെ.വൈ.സി രജിസ്‌ട്രേഷൻ നടത്തണം.കൃഷി ഭവനിൽ ഭൂരേഖ സമർപ്പിക്കലും പരിശോധനയും നടത്തണം.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *