അയൽവാസിയുടെ പുരയിടത്തിൽ നിന്നും ലഭിച്ച മൃതദേഹം കാണാതായ യുവതിയുടേതോ ?

Crime Malappuram
Print Friendly, PDF & Email

മലപ്പുറം : വണ്ടൂരിലെ തുവ്വൂരിൽ അയൽവാസിയുടെ വീട്ടുവളപ്പിൽ നിന്നും ലഭിച്ച മൃതദേഹം ഈ മാസം 11ന് കാണാതായ യുവതിയുടേതെന്ന് സംശയം. തുവ്വൂർ മണ്ഡലം യൂത്ത് കോൺഗ്രസ് നേതാവായ എം വിഷ്ണുവിന്റെ വീട്ടുവളപ്പിൽ നിന്നാണ് മൃതദേഹം തിങ്കളാഴ്ച്ച രാത്രി ലഭിച്ചത്. ഇന്ന് രാവിലെ ഫോറൻസിക് വിദഗ്ധർ വന്ന ശേഷം മൃതദേഹം പുറത്തെടുക്കും. സംഭവുമായി ബന്ധപ്പെട്ട് ഏതാനും പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

ഈ മാസം 11നാണ് തുവ്വൂർ പള്ളിപറമ്പ് സ്വദേശിയായ മാങ്കൂത്ത് മനോജ് കുമാറിന്റെ ഭാര്യ സുജിത ((35)നെ കാണാതായത്. കരുവാരക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടെയാണ് അയൽവാസിയുടെ പുരയിടത്തിൽ മാലിന്യക്കുഴിക്ക് മുകളിൽ കോൺക്രീറ്റ് ഇട്ട് മൂടിയ നിലയിൽ മൃതദേഹം കണ്ടെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *