ഡിഐജി സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്തു

India

ചെന്നൈ∙ കോയമ്പത്തൂർ ഡിഐജി ആയിരുന്ന വിജയകുമാർ ആണ് സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്തു. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യ എന്നാണ് നിഗമനം. തന്റെ സർവീസ് റിവോൾവർ ഉപയോഗിച്ചായിരുന്നു വെടിയുതിർത്തു ആത്മഹത്യ ചെയ്തത്. ഇന്ന് പുലർച്ചെ ആറരയോടെ റേസ്‌കോഴ്‌സിലെ ക്യാമ്പ് ഓഫീസിൽ വച്ചാണ് സംഭവം. രാവിലെ നടക്കാൻ ഇറങ്ങിയ വിജയകുമാർ 6.45 ഓടെ ക്യാമ്പ് ഓഫീസിൽ എത്തി. പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസറോട് തന്റെ പിസ്റ്റൾ കൈമാറാൻ ആവശ്യപ്പെട്ടു, അയാൾ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയതോടെ വിജയകുമാർ സ്വയം വെടിയുതിർക്കുകയായിരുന്നു.

തുടർന്ന് ക്യാമ്പ് ഓഫീസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് പൊലീസുകാർ സ്ഥലത്തെത്തി ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഏതാനും ആഴ്ചകളായി തനിക്ക് ശരിയായി ഉറങ്ങാൻ കഴിയുന്നില്ലെന്നും കടുത്ത വിഷാദത്തിലായിരുന്നുവെന്നും വിജയകുമാർ സഹപ്രവർത്തകരോട് പറഞ്ഞതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *