രാത്രി കക്കൂസ് മാലിന്യം ടാങ്കർ ലോറിയിൽ നിന്ന് എം.സി റോഡു നീളെ തുറന്നു വിട്ടു: ഡ്രൈവർ അറസ്റ്റിൽ

Crime Pathanamthitta
Print Friendly, PDF & Email

തിരുവല്ല: എംസി റോഡിലെ ഇടിഞ്ഞില്ലത്ത് നടുറോഡിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ വാഹനവും ഡ്രൈവറെയും തിരുവല്ല പോലീസ് കസ്റ്റഡിയിലെടുത്തു. ചങ്ങനാശേരി തൃക്കൊടിത്താനം പാറയിൽ പി.അനീഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ടാങ്കർ ലോറിയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.

ടാങ്കറിന്റെ ഡ്രൈവർ ആലപ്പുഴ വെളിയനാട് വഞ്ചിവിരുത്തിച്ചിറയിൽ ശരത് ചന്ദ്രനെ (40) പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 18ന് രാത്രി ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. എംസി റോഡിൽ ഇടിഞ്ഞില്ലത്തും പ്ലാവിൻ ചുവട് മുട്ടത്തുപടി റോഡിലുമാണ് ടാങ്കറിൽ അർധ രാത്രിയെത്തി മാലിന്യം ഒഴുക്കിവിട്ടത്. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധം നടത്തിയിരുന്നു.

പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് പൊലീസ് നടത്തിയ തെരച്ചിലിലാണ് പോലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. ടാങ്കർ പൊലീസ് തിരുവല്ല കോടതിയിൽ ഹാജരാക്കി. ഡ്രൈവറെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *