ജില്ലാ തല യോഗാദിനാചരണം സംഘടിപ്പിച്ചു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ഗ്രാമ പഞ്ചായത്തിന്റെയും ആയുഷ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗ ദിനാഘോഷ പരിപാടി കവിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം സി. കെ ലതാ കുമാരി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസഫ് ജോണ്‍ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീകുമാരി രാധാകൃഷണന്‍, പ്രവീണ്‍ ഗോപി , സിന്ധു ആര്‍.സി നായര്‍, അനിതാ സജി,കെ.ആര്‍ രാജശ്രീ, ആയൂര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. വിനീതരവി , അസി.സെക്രട്ടറി അനീഷ് കുമാര്‍ , ഡോ.ജീഷ കൃഷ്ണന്‍, ജിഷ്ണു പി. നായര്‍ , മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. കവിയൂര്‍ ആയൂര്‍വേദ ആശുപത്രിയിലെ യോഗ ഇന്‍സ്ട്രക്ടര്‍ ഡോ. നിധിയ ബാലന്‍ യോഗ പരിശീലനത്തിന് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *