മാലിന്യമുക്തം നവകേരളം ശുചിത്വ ബോധവല്‍കരണയാത്ര കാമ്പയിന്‍ സംഘടിപ്പിച്ചു.

Kerala Pathanamthitta
Print Friendly, PDF & Email

ആറന്മുള – മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ആറന്മുള ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചിത്വ ബോധവല്‍കരണ യാത്ര കാമ്പയിന്‍ നടത്തി. 25, 26 തീയതികളിലാണ് കാമ്പയില്‍ സംഘടിപ്പിച്ചത്. ഒന്നാം വാര്‍ഡായ ആറാട്ട്പുഴയില്‍ ആരംഭിച്ച കാമ്പയിന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി ഉദ്ഘാടനം ചെയ്തു .ഫാദര്‍ ജ്യോതിഷ് സാം ഫ്‌ലാഗ് ഓഫ് ചെയ്തു. മാലക്കര ചക്കിട്ടപ്പടി ജംഗ്ഷന്‍ വഴി കോഴിപ്പാലം, ആറന്മുള ഐക്കര തുടങ്ങി മണപ്പള്ളി ജംഗ്ഷനിലാണ് ഒന്നാം ദിവസത്തെ കാമ്പയിന്‍ അവസാനിച്ചത്.

വിവിധ വാര്‍ഡുകളില്‍ കൂടിയ കാമ്പയിനില്‍ പഞ്ചായത്ത് അംഗങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടുന്ന നിര്‍ദ്ദേശങ്ങളും ക്ലാസുകളും നല്‍കി. രണ്ടാം ദിവസത്തെ കാമ്പയിന്‍ കോട്ടക്കകം ജംഗ്ഷനില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. എരുമക്കാട് ജംഗ്ഷന്‍, കോട്ട ഗുരുമന്ദിരം തുടങ്ങി എഴിക്കാട് വഴി നീര്‍വിളാകം ക്ഷേത്രം ജംഗ്ഷനില്‍ സമാപിച്ചു. പഞ്ചായത്ത് സെക്രട്ടറി ആര്‍ രാജേഷ്, അസിസ്റ്റന്റ് സെക്രട്ടറി ബി.ശ്രീലേഖ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ വാര്‍ഡുകളില്‍ ആര്‍.രതീഷ് ശങ്കര്‍, റെജി വിജീഷ്, ഡോ.അഖില എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി.

ക്ലീന്‍ ആറന്മുള എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെ എല്ലാ വാര്‍ഡുകളിലും ശുചിത്വ സമിതി അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍ , ആശാ പ്രവര്‍ത്തകര്‍, ക്ലബ്ബ് ഭാരവാഹികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംയുക്തമായി മാലിന്യമുക്ത യജ്ഞത്തില്‍ പങ്കെടുത്തു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്്, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീന കമല്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ് കുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമാദേവി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാ രാജേന്ദ്രന്‍, വാര്‍ഡ് അംഗങ്ങളായ ജോസ് തോമസ്, ജയ വേണുഗോപാല്‍, പ്രസാദ് വേരുങ്കല്‍, പി.എം ശിവന്‍, ശ്രീനി ചാണ്ടിശേരി, വില്‍സി ബാബു, രേഖ പ്രദീപ്, ഷീജ പ്രമോദ്, ബിജു വര്‍ണശാല ,അനില കുമാരി, ജോളി ദിലീപ്, എ.എസ് മത്തായി, ഹരിത കര്‍മ സേന അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അംഗണവാടി അധ്യാപകര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ കാമ്പയിനില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *